newsroom@amcainnews.com

വാടക നിരക്കിൽ ഇടിവുണ്ടെങ്കിലും കാനഡയിലെ ഏറ്റവും ചെലവേറിയ നഗരം വാൻകുവർ തന്നെ

വാൻകുവർ: വാടകനിരക്കിൽ ഇടിവ് തുടരുകയാണെങ്കിലും കാനഡയിലെ ഏറ്റവും ചെലവേറിയ ന​ഗരം തന്നെയാണ് വാൻകുവർ. സിറ്റിയിൽ അപ്പാർട്ട്‌മെന്റ് വാടക തുടർച്ചയായി 14 മാസത്തേക്ക് കുറഞ്ഞതായാണ് Rentals.caയുടെ റിപ്പോർട്ട്. ജനുവരിയിൽ പ്രതിവർഷം 5.2 ശതമാനം കുറഞ്ഞ് ശരാശരി 2,896 ഡോളറായി. 2023 ജൂലൈയിൽ 3,340 ഡോളർ എന്ന റെക്കോർഡ് ഉയർന്ന നിരക്കിലെത്തിയതിനു ശേഷം വാൻകൂവറിലെ വാടക മൊത്തം 13 ശതമാനം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ, വാടക നിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കാനഡയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നിരക്ക് കൂടുതൽ വാൻകുവറിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും ചെലവേറിയ നഗരമായി തുടരുകയാണ് വാൻകുവർ. വാൻകുവറിന് തൊട്ടുപിന്നാലെ ടൊറന്റോയും ബേണബിയുമാണ് വാടക നിരക്ക് കൂടുതലുള്ള നഗരങ്ങൾ. വിക്ടോറിയ പട്ടികയിൽ ആദ്യ പത്തിലുണ്ട്.

രാജ്യത്തെ ശരാശരി വാടക നിരക്ക് 2,100 ഡോളറായി കുറഞ്ഞ് 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് റിപ്പോർട്ട്. ജനുവരിയിൽ രാജ്യവ്യാപകമായി വാടക നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.4 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You