newsroom@amcainnews.com

മൺട്രിയോളിലെ ഭവന വിൽപ്പന: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% ഉയർന്നതായി റിപ്പോർട്ട്

മൺട്രിയോൾ: ജനുവരിയിൽ നഗരത്തിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36% ഉയർന്നതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് റിപ്പോർട്ട്. സമീപ മാസങ്ങളിലെ പലിശ നിരക്ക് വെട്ടിക്കുറവും പുതിയ ഭവന ഉടമസ്ഥാവകാശ നടപടികളും വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവരെ വിപണിയിലേക്ക് ആകർഷിച്ചതായി അസോസിയേഷൻ്റെ മാർക്കറ്റ് അനലിസ്റ്റ് ഡയറക്ടർ ചാൾസ് ബ്രാൻ്റ് പറയുന്നു.

2024 ജനുവരിയിൽ 2,063 വീടുകളാണ് നഗരത്തിൽ വിറ്റതെങ്കിൽ കഴിഞ്ഞ മാസം 2,812 ആയി ഈ മേഖലയിലെ വീടുകളുടെ വിൽപ്പന വർധിച്ചു. സിംഗിൾ ബെഡ്‌റൂം വീടിൻ്റെ ശരാശരി വില 11% ഉയർന്ന് 590,700 ഡോളറും ഒരു കോണ്ടോമിനിയത്തിൻ്റെ ശരാശരി വില എട്ട് ശതമാനം ഉയർന്ന് 420,000 ഡോളറുമായി. കഴിഞ്ഞ മാസം മൺട്രിയോൾ മേഖലയിൽ 6,220 പുതിയ ലിസ്റ്റിങ്ങുകൾ റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 18% വർധനയാണ് പുതിയ ലിസ്റ്റിങ്ങുകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ, സജീവ ലിസ്റ്റിങ്ങുകൾ മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം കുറഞ്ഞ് 15,723 ആയി.

You might also like
Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You