newsroom@amcainnews.com

സെനറ്റിൽ അവശേഷിക്കുന്ന ഒഴിവിലേക്ക് മൂന്ന് പുതിയ സ്വതന്ത്ര സെനറ്റർമാരെ നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഓട്ടവ: സെനറ്റിൽ അവശേഷിക്കുന്ന ഒഴിവിലേക്ക് മൂന്ന് പുതിയ സ്വതന്ത്ര സെനറ്റർമാരെ നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബ്രിട്ടിഷ് കൊളംബിയയിലേക്ക് ബൾട്ടേജ് ധില്ലനെയും കെബെക്കിലേക്ക് മാർട്ടിൻ ഹെബെർട്ടിനെയും സസ്കാച്വാനിലേക്ക് ടോഡ് ലൂയിസിനെയും പുതിയായ സെനറ്റർമാരായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടാതെ വെള്ളിയാഴ്ച, ട്രൂഡോ, മിസ്സിസാഗ സെൻ്ററിലെ പാർലമെൻ്റ് അംഗമായ ഒമർ അൽഗാബ്രയെ സിറിയയിലെ കാനഡയുടെ പുതിയ പ്രത്യേക ദൂതനായും നിയമിച്ചു.

1991-ൽ തലപ്പാവ് ധരിക്കുന്ന ആദ്യത്തെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഓഫീസർ ആയ ബൾട്ടേജ് ധില്ലൻ 2019 മുതൽ പ്രവിശ്യയുടെ ഗുണ്ടാ വിരുദ്ധ ഏജൻസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ കെബെക്ക് നയതന്ത്രജ്ഞനുമാണ് മാർട്ടിൻ ഹെബെർട്ട്. കർഷകനും കനേഡിയൻ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറിൻ്റെ വൈസ് പ്രസിഡൻ്റുമാണ് സസ്കാച്വാനിലെ ടോഡ് ലൂയിസ്.

മൂന്ന് പുതിയ സെനറ്റർമാരുടെ നിയമനം നടത്തിയെങ്കിലും ഏഴ് ഒഴിവുകൾ അവശേഷിക്കുന്നുണ്ടെന്ന് കാനഡയിലെ സെനറ്റ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. 2024-ൽ ഒരു ഡസൻ സെനറ്റ് നിയമനങ്ങൾ നടത്തിയിരുന്നു. 2015-ൽ ട്രൂഡോ പ്രധാനമന്ത്രിയായപ്പോൾ സെനറ്റിൽ 22 ഒഴിവുകളുണ്ടായിരുന്നു. തുടർന്ന് പക്ഷപാതരഹിതമായ സെനറ്റ് നിയമനം നടത്തുന്നതിനായി ജസ്റ്റിൻ ട്രൂഡോ സർക്കാർ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നിയമനം ആരംഭിച്ചിരുന്നു.

You might also like

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

ഡാലസില്‍ രാജ്യാന്തര 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 18 മുതല്‍: ഒന്നാം സമ്മാനം 4500 ഡോളര്‍

Canada Retail Sales Slip After Rising a Sixth Straight Month in June

ജൂണിലെ തുടർച്ചയായ ആറാം മാസത്തെ വളർച്ചയ്ക്ക് ശേഷം കാനഡയിൽ റീട്ടെയിൽ വിൽപ്പന കുറഞ്ഞു

Canada says trade deal with US is 'very close,' more work needed

യു.എസുമായുള്ള വ്യാപാര കരാർ ‘വളരെ അടുത്തെത്തി’, കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്: കാനഡ

Top Picks for You
Top Picks for You