newsroom@amcainnews.com

പഞ്ചായത്ത് വൈസ് പ്രസി‍ഡൻറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പി. വി. ശ്രീനിജിൻ എംഎൽഎയ്ക്കെതിരെ കേസ്

കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡൻറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പി. വി. ശ്രീനിജിൻ എംഎൽഎയ്ക്കെതിരെ കേസ്. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎൽഎ അടക്കം പത്ത് പ്രതികൾ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് നിർത്തിയിട്ട പരാതിക്കാരൻറെ കാറിൻറെ കണ്ണാടി അടുച്ചു തകർത്തുവെന്നുമാണ് എഫ്ഐആർ. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേർത്തത്. കഴിഞ്ഞ ഡിസംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

Top Picks for You
Top Picks for You