newsroom@amcainnews.com

വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റിൽ

ചാരുംമൂട്: ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സരോജ് സാഹിനി (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ബീഹാർ സ്വദേശികൾ തന്നെയായ സമസ്തപൂർ ജില്ലയിൽ ഫത്തെപ്പൂർ നിവാസികളായ പ്രമാനന്ദ് സാഹ്‌നി (41), രമാകാന്ത് സാഹ്‌നി (55), എന്നിവരെയാണ് നൂറനാട് പൊലീസ് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24ന് രാവിലെ ചാരുംമൂട് ജംങ്ഷന് സമീപം വച്ച് സരോജ് സാഹ്‌നിയെ ഇയാളോടൊപ്പം താമസിക്കുന്ന ബീഹാർ സ്വദേശികളായ രണ്ടുപേർ മുൻ വൈരാഗ്യത്താൽ ക്രൂരമായി മർദ്ദിച്ചിരുന്നു. പറയംകുളത്ത് വാടക കെട്ടിടത്തിൽ സഹോദരനോടൊപ്പം താമസിക്കുന്ന സരോജ് സാഹ്‌നിക്ക് പറയൻകുളത്തെ ആക്രി കടയിലായിരുന്നു ജോലി. താമസ സ്ഥലത്ത് വച്ചുണ്ടായ വാക്കുതർക്കങ്ങളാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ മർദ്ദനമേറ്റ് കടത്തിണ്ണയിൽ കാണപ്പെട്ട സരോജ് സാഹ്‌നിയെ സഹോദരൻ ദിലീപ് സാഹ്‌നി റൂമിലെത്തിച്ചു. അന്ന് തന്നെ വൈകിട്ട് വയറുവേദന അനുഭവപ്പെട്ടപ്പോൾ സഹോദരൻ നൂറനാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തിരികെ വീട്ടിലെത്തി വിശ്രമിച്ചു വന്ന സരോജിന് 26ന് വെളുപ്പിന് വയറുവേദന കലശലായതിനെ തുടർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് നൂറനാട് പൊലീസ് കേസെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടവും നടത്തി.

ഫോറൻസിക് സർജൻ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ഉദരത്തിലെ ആന്തരികാവയവങ്ങൾക്കേറ്റ പരുക്കു മൂലമാണ് സരോജ് മരണപ്പെട്ടത് എന്ന് വ്യക്തമായി. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനു കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചാരുംമൂടിന് സമീപം റോഡിൽ വച്ച് സരോജിനെ രണ്ട് പേർ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

വാടകവീട്ടിൽ വച്ച് സരോജ് സാഹ്‌നി മദ്യപിച്ച് അസഭ്യം പറയുന്നതിൽ ഉണ്ടായ വൈരാഗ്യമാണ് ഇയാളെ മർദ്ദിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സരോജ് സാഹ്‌നി മരിച്ചത് അറിഞ്ഞ് ട്രയിനിൽ നാടുവിട്ടു പോകാൻ ശ്രമിക്കുമ്പോളാണ് പ്രതികളെ പിടികൂടിയത്. എസ്ഐ എസ് നിതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ശരത്ത്. സിവിൽ പൊലീസ് ഓഫിസർ പി. മനുകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You