newsroom@amcainnews.com

യു എസ് ഫെഡറല്‍ നിരീക്ഷക സമിതി പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടൺ ഡി സി : അധികാരത്തിലെത്തിയതോടെ വിവാദ തീരുമാനങ്ങൾ തന്നെ കൈക്കൊണ്ട് യു എസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഭരണനിര്‍വ്വഹണത്തിലെ ശുദ്ധികലശത്തിന്‍റെ ഭാഗമായി ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളെ പിരിച്ചുവിട്ടിരിക്കുകയാണ് ട്രംപ്.

പുതിയ ട്രംപ് ഭരണകൂടവുമായി യോജിച്ച് പോകാത്ത മുന്‍ ബൈഡന്‍ ഭരണകൂടത്തിന്‍റെ ഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള പ്രസിഡന്റിന്‍റെ ശ്രമമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഈ രീതിയിലുള്ള പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്ന് വിമർശകർ പറയുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ടാണ് ട്രംപ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. ഇത് നിയമപരമായി തെറ്റാണെന്ന് വിമര്‍ശകര്‍ പറഞ്ഞു. എന്നാൽ, ട്രംപിന്‍റെ ആദ്യത്തെ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇന്‍സ്‌പെക്ടര്‍ ജനറലുമാരില്‍ പലരേയും നിയമിച്ചത്.

You might also like

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

Top Picks for You
Top Picks for You