newsroom@amcainnews.com

മിന്നും പ്രകടനം കാഴ്ച്ചവച്ചിട്ടും മലയാളി താരം സഞ്ജു സാംസൺ ഐസിസി ചാംപ്യന്‍സ് ട്രോഫി ടീമില്‍നിന്ന് പുറത്ത്; പേര് പറയാതെ കാരണം പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത്

മുംബൈ: മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ഇതില്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. എന്നാല്‍ സഞ്ജുവിന് മുകളില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ വഴിവെക്കുമെന്നുറപ്പാണ്. കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

മറുവശത്ത്, സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്‍ളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും അദ്ദേഹം സെഞ്ചുറി നേടി. തന്റെ അവസാന അഞ്ച് ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു ഗംഭീര ഫോമിലാണ്. എന്നാല്‍ താരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും തഴയുകയായിരുന്നു.

എന്തുകൊണ്ട് സഞ്ജു തഴയപ്പെട്ടുവെന്നുള്ളതില്‍ വ്യക്തമായ കാരണമൊന്നും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറോ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞിട്ടില്ല. എന്നാല്‍ സഞ്ജുവിന്റെ പേര് പറയാതെ രോഹിത് മറ്റൊരു കാര്യം പറഞ്ഞു. ആഭ്യന്തര സീസണ്‍ കളിക്കുന്നതിനെ കുറിച്ചാണിത്. ”സീസണില്‍ ഒരു താരം എങ്ങനെ കളിച്ചു, എത്രത്തോളം വിശ്രമം വേണം എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്. താരങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്.” രോഹിത് പറഞ്ഞു.

സഞ്ജു ഇത്തവണ കേരളത്തിന് വേണ്ടി വിജയ് ഹസാരെ കളിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചെങ്കിലും വിജയ് ഹസാരെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിശീലന ക്യാംപില്‍ പങ്കെടുത്തുവര്‍ക്കാണ് പരിഗണനയെന്നാണ് കെസിഎ വ്യക്തമാക്കിയത്. സഞ്ജുവാകട്ടെ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരം തൊട്ട് തയ്യാറാണെന്നും സഞ്ജു കെസിഎയെ അറിയിച്ചു. എന്നാല്‍ കെസിഎ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.

You might also like
Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Top Picks for You
Top Picks for You