newsroom@amcainnews.com

സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് അറസ്റ്റിൽ

സോൾ: സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെത്തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്തു. വിവാദ പട്ടാള നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകൻ സ്ഥിരീകരിച്ചു. പ്രസിഡൻ്റ് യൂൺ ഇന്ന് അഴിമതി അന്വേഷണ ഓഫീസിൽ നേരിട്ട് ഹാജരാകാൻ തീരുമാനിച്ചുവെന്ന് അഭിഭാഷകൻ സിയോക് ഡോങ്-ഹിയോൺ ഫേസ്ബുക്കിൽ പറഞ്ഞു. നിലവിലെ വാറണ്ട് പ്രകാരം യൂണിനെ 48 മണിക്കൂർ വരെ തടവിലിടാം.

അതേസമയം, കസ്റ്റഡി നീട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ വാറൻ്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഡിസംബർ 14-ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടർന്ന് യൂണിൻ്റെ പ്രസിഡൻ്റ് അധികാരങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോൾ ഭരണഘടനാ കോടതിയിലാണ്. 204-85 വോട്ടുകൾക്കാണ് യൂണിനെ ഇംപീച്ച് ചെയ്തത്.

യൂണിനെ കസ്റ്റഡിയിലെടുക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നടന്നത്. ആഴ്ചകളായി സിയോളിലെ വസതിയിൽ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാൻ 1,000-ത്തിലധികം പൊലീസുകാരെയും അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെയും രം​ഗത്തിറക്കിയിരുന്നു. സൈനിക നിയമ പ്രഖ്യാപനത്തിനും തുടർന്നുള്ള ഇംപീച്ച്‌മെൻ്റിനും ശേഷം ഡിസംബർ 12 മുതൽ യൂൻ അദ്ദേഹത്തിൻ്റെ വസതിയിലാണ്. വിമത കുറ്റത്തിന് ചൊവ്വാഴ്ച കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിച്ചു.

You might also like

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

വിവാഹത്തിനായി ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം; മലയിടുക്കിലെ കൊലപാതക ചതിയിൽ പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

Top Picks for You
Top Picks for You