newsroom@amcainnews.com

ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, നിറം കുറവ്; വിവാഹബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചു; കൊണ്ടോട്ടിയിൽ 19കാരിയായ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: കൊണ്ടോട്ടിയിൽ 19കാരിയായ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിന്റെ(19) മരണത്തിൽ ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കുമെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഇതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇതിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിലുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെനേരം വിളിച്ചിട്ടും ഷഹാന മുറി തുറക്കാത്തതിനെ തുടർന്നു അയൽവാസികൾ ഉൾപ്പെടെ എത്തി വാതിൽ വെട്ടിപ്പൊളിച്ചപ്പോൾ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

You might also like
Measles vaccination lapse in Malappuram: Statistics cause concern

മലപ്പുറത്ത് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച; കണക്കുകൾ ആശങ്കയിൽ

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19-ന്; വേർപിരിയൽ അടക്കം 10 വിഷയങ്ങളിൽ വോട്ടെടുപ്പ്

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Conservatives propose eliminating tax on diesel sales until Canada Day

കാനഡ ഡേ വരെ ഡീസൽ വിൽപ്പന നികുതി ഒഴിവാക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ നിർദ്ദേശം

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

Top Picks for You
Top Picks for You