newsroom@amcainnews.com

മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിലേക്ക് ചാടി; 47കാരൻ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ

പത്തനംതിട്ട: ആനന്ദപ്പള്ളിയിൽ മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയിൽ ചാടിയയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽ കുമാറിനാണ് (47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകരവിളക്കിന്റെ ഭാഗമായി ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ ആഴിയും പടുക്കയും ചടങ്ങ് നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ അനിൽ കുമാർ ആഴിയിലേക്ക് എടുത്തുചാടുകയായിരുന്നു. വ്രതമെടുക്കുന്നവർ തീയിലൂടെ നടക്കുന്നതിനാണ് ആഴി. ഇതിലേക്ക് വീണതോടെയാണ് ശരീരമാസകലം പൊള്ളലേറ്റത്. ഉടൻ ഇയാളെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.

You might also like

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

‘ജനാധിപത്യത്തിനെതിരായ ആക്രമണം’: ട്രംപിനെതിരെ മറുപടിയുമായി മംദാനി

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

ഒന്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുറയുന്നു

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

Top Picks for You
Top Picks for You