newsroom@amcainnews.com

ആൽബെർട്ടയിലെ തൊഴിൽ മേഖലയിൽ വൻ വർദ്ധന; പക്ഷേ വേതനവർദ്ധന രാജ്യത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ആൽബെർട്ട: വളരെ സജീവവും തൊഴിലാളികൾക്ക് ഉയർന്ന ഡിമാൻഡുള്ളതുമായ ആൽബെർട്ടയിലെ തൊഴിൽ മേഖലയിൽ കഴി‍ഞ്ഞ മാസം 30,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. മറ്റെല്ലാ പ്രവിശ്യകളേക്കാലും ഉയർന്ന നിരക്കാണിത്. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും ഉയർന്ന തുക രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആൽബർട്ടയിലെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറിൽ 6.7 ശതമാനമായി കുറഞ്ഞു. ഈ നിരക്ക് കഴിഞ്ഞ മാസത്തേക്കാൾ 1.2 ശതമാനം കുറവാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ തൊഴിൽ റിപ്പോർട്ടിൽ പറയുന്നു.

ദേശീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ കനഡയിൽ 91,000 തൊഴിലവസരങ്ങളാണ് ഡിസംബറിൽ സൃഷ്ടിക്കപ്പെട്ടത്. ആ നേട്ടത്തിൻ്റെ ഭൂരിഭാഗം പങ്കും വഹിച്ചത് ആൽബെർട്ടയാണ്. കാൽഗറിയും എഡ്മണ്ടണും മൂന്ന് മാസത്തെ ശരാശരി അടിസ്ഥാനത്തിൽ ഏകദേശം 20,000ും 11,000ും ജോലികൾ പുതുതായി ചേർത്തു. കൂടുതൽ തൊഴിൽ നേട്ടങ്ങളുണ്ടായത് നിർമ്മാണത്തിലും ഉൽപാദന മേഖലയിലുമാണെന്ന് റിപ്പോർട്ട് പറയുന്നു. 2021ന് ശേഷമുള്ള ആൽബർട്ടയിലെ ഏറ്റവും ശക്തമായ തൊഴിൽ വർദ്ധനയാണ് ഇത്. തൊഴിലില്ലായ്മ നിരക്കും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ആൽബർട്ടയിൽ വേതനം 2.5 ശതമാനം വർദ്ധിച്ചു, എന്നാൽ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ് വർദ്ധന. എന്നിരുന്നാലും നിലവിലെ പ്രവണത ന​ഗരത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് കാൽഗറി ഇക്കണോമിക് ഡെവലപ്‌മെൻ്റ് (സിഇഡി) സെൻ്റ് അർനൗഡ് പറഞ്ഞു.

You might also like
Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You