newsroom@amcainnews.com

പ്രവാസികൾക്ക് ജോലി നൽകൂ, ശമ്പളം സർക്കാർ നൽകും… അറിയാം സർക്കാരിന്റെ ‘നെയിം’ പദ്ധതിയെക്കുറിച്ച്

തിരുവനന്തപുരം: പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്.

തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നെയിം. നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോംപൻസേഷൻ) സർക്കാർ നൽകും. പ്രതിദിനം പരമാവധി 400 രൂപയാണ് നൽകുക. ഒരു സ്ഥാപനത്തിൽ പരമാവധി 50 തൊഴിലാളികൾക്കാണ് വേജ് പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും. പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു.

സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, റജിസ്ട്രേഷനുള്ള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽഎൽപി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് അർഹത. ഓട്ടമൊബീൽ, കൺസ്ട്രക്‌ഷൻ, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങൾക്കാണ് പദ്ധതിയുടെ തുടക്കത്തിൽ ആനുകൂല്യം ലഭ്യമാക്കുക.

ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം തൊഴിൽ ദാതാവ് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ എടുക്കണം. തുടർന്ന് മേൽപറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി ത്രൈമാസമായി ക്ലെയിം സമർപ്പിക്കാം. ഓരോ മൂന്നുമാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും വേജ് കോംപൻസേഷൻ വിതരണം ചെയ്യുക. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.norkaroots.org, 0471-2770523.

പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ ദാതാക്കൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്. പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക റൂട്ട്സിന്റെ എൻഡിപിആർഇഎം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികൾക്കു പുറമേയാണ് നെയിം പദ്ധതി.

തൊഴിലാളികളുടെ യോഗ്യതകൾ
∙ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ അധികരിക്കരുത്
∙ നോർക്ക റൂട്ട്സിന്റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
∙ ആനുകൂല്യം, ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറുന്ന തൊഴിൽ ഉടമകൾക്കു മാത്രം
∙ രണ്ടു വർഷത്തെ പ്രവാസ ജീവനം ഉണ്ടായിരിക്കണം.
∙ തൊഴിൽ വീസയില്ലാത്ത അല്ലെങ്കിൽ തിരികെ എത്തിയിട്ട് ആറുമാസം കഴിഞ്ഞവരെയാണ് തിരികെ വരുന്ന പ്രവാസികളായി കണക്കാക്കുന്നത്
∙ പ്രായം 25നും 70നും മധ്യേ
∙ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾ ബാധകമല്ല. എങ്കിലും തൊഴിലിൻ്റെ സ്വഭാവം അനുസരിച്ച് യോഗ്യത ഉണ്ടായിരിക്കണം.
∙ പ്രവാസികളുടെ സഹകരണ സംഘങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ 90% അംഗങ്ങൾ പ്രവാസി മലയാളികൾ ആയിരിക്കണം.

You might also like
GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Top Picks for You
Top Picks for You