newsroom@amcainnews.com

66 കാരിയായ പോപ്പ് ഗായിക മഡോണ വീണ്ടും വിവാഹിതയാകുന്നു; ക്വീൻ ഓഫ് പോപ്പിന്റെ വരൻ 28കാരനായ കാമുകൻ അകീം മോറിസ്

ലോകമെമ്പാടും ആരാധരുള്ള പോപ്പ് ഗായികമാരില്‍ ഒരാളാണ് മഡോണ. മഡോണ വീണ്ടും വിവാഹിതയാകാൻ ഒരുങ്ങിയിരിക്കുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കാമുകൻ അകീം മോറിസാണ് വരൻ. അകീം മോറിസനൊപ്പം പുതുവര്‍ഷത്തിലുള്ള ഒരു ഫോട്ടോ മഡോണ പുറത്തുവിട്ടത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. വജ്രമോതിരം അണിഞ്ഞ വിരല്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമാണ് മഡോണ പുറത്തുവിട്ടത്. ഇതാണ് മഡോണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് റിപ്പോര്‍ട്ട് പ്രചരിക്കാൻ കാരണം. വിവാഹം എപ്പോഴാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അറുപത്തിയാറുകാരിയായി മഡോണ 28കാരനായ അകീമുമായി വിവാഹിതനാകുന്നത് ട്രോളുകളിലും ഇടംനേടിയിട്ടുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. മഡോണയും അകീമും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗായിക മഡോണയുടെ അറുപത്തിയാറാം ജന്മദിനത്തില്‍ ആഘോഷ ചടങ്ങില്‍ അകീം നിറഞ്ഞുനിന്നതും പ്രണയ വാര്‍ത്തകള്‍ ഉണ്ടാകാൻ കാരണമായി. കഴിഞ്ഞ ജൂലൈയില്‍ അകീമിനൊത്തുള്ള പ്രണയ ചിത്രം മഡോണ പുറത്തുവിട്ടിരുന്നു. നിരവധി പേര്‍ ഇവരുടെ ബന്ധത്തിനെതിരെയും രംഗത്ത് എത്തിയിട്ടുണ്ട്. പ്രണയത്തിന് പ്രായമില്ല എന്നാണ് പോപ് താരത്തെ പിന്തുണയ്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ക്വീൻ ഓഫ് പോപ്പ് എന്നറിയപ്പെടുന്ന താരമാണ് മഡോണ. 2000ല്‍ മഡോണയെ എക്കാലത്തെയും മികച്ച ഒരു കലാകാരിയായി ഗിന്നസ് തെരഞ്ഞെടുത്തിരുന്നു. മഡോണയുടെ ആകെ ആസ്‍തി 80 കോടി ഡോളര്‍ ആണ്. നര്‍ത്തകി, നടിയെന്ന നിലയിലും പോപ് താരം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മഡോണയുടെ ആല്‍ബങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. രണ്ട് തവണ മഡോണ മുമ്പ് വിവാഹിതയാകുകയും ചെയ്‍തിട്ടുണ്ട്. സീനുമായുള്ള ബന്ധം 1989ലും റിച്ചിയുമായുള്ള വിവാഹ ബന്ധം 2008ലും മഡോണ വേര്‍പെടുത്തി. കാര്‍ലോസ് ലിയോണുമായി നേരത്തെ പോപ് താരം പ്രണയത്തിലുമായിരുന്നു. രണ്ട് ബന്ധങ്ങളിലുമായി ആറ് മക്കളാണ് താരത്തിന് ഉള്ളത്.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

Top Picks for You
Top Picks for You