newsroom@amcainnews.com

ന്യൂ ഓർലിയൻസിലെ ആക്രമണം: കൂട്ടക്കൊല നടത്തിയത് യുഎസ് സേനയിലെ മുൻ ഐടി സ്പെഷലിസ്റ്റ്; വാഹനത്തിൽനിന്ന് ഐഎസ് പതാക കണ്ടെടുത്തെന്നും റിപ്പോർട്ട്

വാഷിങ്ടൻ: യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ചത് 42 കാരനായ ഷംസുദ്ദീൻ ജബാർ എന്നു പൊലീസ്. 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്.

യുഎസ് പൗരനായ ഇയാൾ മുൻ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയൽ എസ്റ്റേറ്റ് ഏജന്റായ ജബാർ സൈന്യത്തിൽ ഐടി സ്പെഷലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാൾ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെത്തി.

2002ൽ മോഷണത്തിനും 2005ൽ അസാധുവായ ലൈസൻസുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 2022ൽ രണ്ടാം ഭാര്യയിൽനിന്നു ജബാർ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണു വിവാഹമോചനത്തിനു കാരണമെന്നാണു നിഗമനം.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

Top Picks for You
Top Picks for You