newsroom@amcainnews.com

നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികൻ വീട്ടിലേക്ക് വിളിച്ചു; ഹാപ്പി ന്യൂ ഇയർ പറ‌ഞ്ഞു; ആശ്വാസത്തിൽ അച്ഛനും അമ്മയും കുടുംബാംഗങ്ങളും

കോഴിക്കോട്: സൈനിക സ്പോർട്സ് അക്കാദമിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികൻ കോഴിക്കോട് എലത്തൂർ സ്വദേശി വിഷ്ണു വീട്ടിലേക്ക് വിളിച്ചു. എലത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ബംഗളുരുവിൽ വെച്ചാണ് വിഷ്ണുവിനെ കണ്ടെത്താനായത്. ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ നാട്ടിൽ നിന്ന് മാറിനിന്നു എന്നാണ് വിഷ്ണു പൊലീസിനോട് പറ‌ഞ്ഞത്.

പുതുവ‌ർഷത്തിൽ മകനെ കണ്ടെത്തിയ സന്തോഷത്തിലാണെന്ന് അച്ഛൻ പറഞ്ഞു. മകൻ രാത്രി വീട്ടിലേക്ക് വിളിച്ചു. ബേജാറാവണ്ട എന്നാണ് മകൻ തന്നോട് പറഞ്ഞതെന്നും അവനോട് തിരിച്ചും അത് തന്നെ പറഞ്ഞുവെന്നും അച്ഛൻ അറിയിച്ചു. ഹാപ്പി ന്യൂ ഇയർ പറ‌ഞ്ഞുവെന്ന് അമ്മയും പറ‌ഞ്ഞു. വിഷ്ണുവിനെ അന്വേഷിച്ചു പോയ പൊലീസ് സംഘത്തിലെ എസ്.ഐ സിയാദും വീട്ടുകാരുമായി സംസാരിച്ചു. പൊലീസ് വളരെ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിഷ്ണുവിന്റെ അച്ഛൻ പറ‌ഞ്ഞു. അതേസമയം സാമ്പത്തിക പ്രയാസമുണ്ടെന്ന് തങ്ങളോട് പറയാതിരുന്നതിൽ മാത്രമാണ് വിഷമമുള്ളതെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

You might also like

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 356 പേരെ ക്ഷണിച്ച് ഐആർസിസി

ട്രംപും സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അനുമതിയില്ലാതെ എത്തിയ സക്കര്‍ബെര്‍ഗിനെ പുറത്താക്കി

ഒരു കാലത്തെ പ്രതാപി, ഇപ്പോൾ… വാൻകുവറിലെ പഞ്ചാബി മാർക്കറ്റിന്റെ ശോഭ മങ്ങുന്നു; അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാരികൾ

ടെക്സസിൽ മിന്നല്‍പ്രളയം: 51 മരണം; വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

പഴയ ‘ചങ്കി’ന് അമേരിക്കൻ പ്രസിഡൻ്റിന്റെ മുന്നറിയിപ്പ്; ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ വിമർശനം കടുപ്പിച്ചു, എലോൺ മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ്

കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

Top Picks for You
Top Picks for You