newsroom@amcainnews.com

ഗര്‍ഭിണിയായ തടവുകാരി ജയില്‍ വാഹനവുമായി രക്ഷപ്പെട്ടു; ന്യൂ മെക്‌സിക്കോയില്‍ വ്യാപക തിരച്ചില്‍

ന്യൂമെക്‌സിക്കോ : ഗര്‍ഭിണിയായ തടവുകാരി ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ജയില്‍ അധികൃതരുടെ കസ്റ്റഡിയില്‍നിന്ന് പൊലീസ് വാഹനവുമായി രക്ഷപെട്ടു. 26 വയസ്സുള്ള റെബേക്ക ടെയ്ലറാണ് ബുധനാഴ്ച രക്ഷപ്പെട്ടത്. പ്രസവത്തിന് മുമ്പുള്ള വൈദ്യപരിശോധനയ്ക്കു ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ടെയ്ലറെയും മറ്റൊരു തടവുകാരിയെയും ഗ്രാന്‍റസിലെ വെസ്റ്റേണ്‍ ന്യൂ മെക്‌സിക്കോ കറക്ഷണല്‍ ഫെസിലിറ്റിയിലേക്ക് കൊണ്ടുപോയിരുന്നത്. അല്‍ബുക്കര്‍ക്കിയില്‍ ഉച്ചഭക്ഷണത്തിനായി വാട്ടബര്‍ഗര്‍ ഹോട്ടലിന് സമീപം വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം. ഗര്‍ഭിണിയായതിനാല്‍ കൈവിലങ്ങോ മറ്റ് നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് സീറ്റ് ബെല്‍റ്റ് അഴിച്ച ടെയ്ലര്‍ ഡ്രൈവര്‍ സീറ്റിലേക്ക് മാറി വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു തടവുകാരി അധികൃതരുടെ കസ്റ്റഡിയിലായി.

രക്ഷപ്പെടാന്‍ ഉപയോഗിച്ച ഡോഡ്ജ് ജേര്‍ണി എസ്യുവി പിന്നീട് അല്‍ബുക്കര്‍ക്കിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള ജയില്‍ വസ്ത്രവും മറ്റൊരിടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ അല്‍ബുക്കര്‍ക്കിയിലെ അല്‍മോസ പാര്‍ക്കിന് സമീപത്തുനിന്ന് പ്രദേശവാസി കണ്ടെത്തിയ മൊബൈല്‍ ഫോണും ബുധനാഴ്ച സംസ്ഥാന പൊലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ടയ്ലറുമായി ബന്ധമുള്ള ടെക്സസ്, അല്‍ബുക്കര്‍ക്കി മേഖലകളില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്. ടെയ്ലറെ കാണുന്നവര്‍ ഉടന്‍ 911ല്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇവരെ സമീപിക്കുകയോ നേരിടുകയോ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രക്ഷപ്പെട്ട തടവുകാരി അപ്രതീക്ഷിതമായി പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

You might also like
Online scams rising in Kozhikode; ₹8.5 crore lost within 20 days

കോഴിക്കോട്ട് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; 20 ദിവസത്തിനിടെ നഷ്ടമായത് 8.5 കോടി രൂപ

കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

Drone Shadow in the Skies: British Air Force Hides Fighter Jets in Hangars

ആകാശത്ത് ഡ്രോൺ നിഴൽ; യുദ്ധവിമാനങ്ങളെ ഹാംഗറുകളിൽ ഒളിപ്പിച്ച് ബ്രിട്ടീഷ് വ്യോമസേന

ബജറ്റ് തർക്കം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്: അമേരിക്ക വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയിൽ

The 'Shanghai Path' to Power Closes; Xi's Graft Purge of Loyal Leader Shocks China

അധികാരത്തിലേക്കുള്ള ‘ഷാങ്ഹായ് പാത’ അടയുന്നു; വിശ്വസ്തനായ നേതാവിനെതിരായ ഷിയുടെ അഴിമതി വേട്ട ചൈനയെ ഞെട്ടിക്കുന്നു

This could be apocalyptic' - Iowans hunker down for controlled blast of explosives stockpile

‘ഇത് ഒരു മഹാദുരന്തമായേക്കാം’ – സ്ഫോടകവസ്തു ശേഖരം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാനൊരുങ്ങുമ്പോൾ ഭീതിയിൽ കഴിയുന്ന അയോവ നിവാസികൾ

Top Picks for You
Top Picks for You