newsroom@amcainnews.com

ഇ-ചലാൻ ലിങ്കിൽ തൊട്ടതിന് പിന്നാലെ ഫോണിലേക്ക് 1000 രൂപ എത്തി; നിമിഷങ്ങൾക്കകം അക്കൗണ്ടിലെ പണം നഷ്ടമായി

₹1,000 received on phone right after clicking e-challan link; bank account drained within seconds

തളിപ്പറമ്പ് • ഫോണിൽ ലഭിച്ച ഇ-ചലാൻ ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ 43,516 രൂപ നഷ്ടമായതായി പരാതി. പുഷ്പഗിരി സ്വദേശി നിബി പോളിന്റെ അക്കൗണ്ടിൽ നിന്നാണ് പണം പോയത്. കഴിഞ്ഞ 13-ാം തീയതി നിബി പോളിന്റെ മൊബൈലിലേക്ക് വന്ന ഇ-ചലാൻ ലിങ്ക് തുറന്നപ്പോൾ ഫോൺ നിശ്ചലമാവുകയായിരുന്നു. തുടർന്ന് 16-ാം തീയതി രാത്രി ഒമ്പത് മണിയോടെ ഫോണിലെ ഗൂഗിൾ പേയിലേക്ക് 1000 രൂപ വരികയും, തൊട്ടുപിന്നാലെ അക്കൗണ്ടിലുണ്ടായിരുന്ന 43,516 രൂപ ക്ലിയർ ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയുമായിരുന്നു. നിബി പോളിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You might also like

മഴക്കെടുതിയിൽ തെക്കൻ ഫ്ലോറിഡ; പ്രളയ മുന്നറിയിപ്പ്

വിനിപെഗ്-ഈസ്റ്റേൺ കാനഡ സർവീസ് പുനഃരാരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

Part of new bill would prevent lawsuits against Ontario government over OSAP pause

ഒന്റാറിയോയിലെ വിദ്യാർത്ഥി സഹായ പദ്ധതി (OSAP) മരവിപ്പിക്കൽ: സർക്കാരിനെതിരായ നിയമനടപടികൾ തടയാൻ പുതിയ ബിൽ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

കനത്ത മഴയിൽ മുങ്ങി മാരിടൈംസ് പ്രവിശ്യകൾ: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ഡാലസ് വിമൻസ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച രാത്രി എട്ടിന്

പ്രോജക്റ്റ് നാഷ്‌വിൽ: ട്രാക്ടർ-ട്രെയിലർ മോഷണം, ബ്രാംപ്ടണിൽ നാല് ഇന്ത്യൻ വംശജർ അറസ്റ്റിൽ

Top Picks for You
Top Picks for You