newsroom@amcainnews.com

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

വാഷിങ്ടൺ : അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) കമ്പ്യൂട്ടര്‍ സംവിധാനം സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും പ്രശ്നം പരിഹരിച്ചതായും പേരു വെളിപ്പെടുത്താത്ത സിഐഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്‍റര്‍നെറ്റ്, വാണിജ്യ ഉപഗ്രഹങ്ങള്‍, സ്വകാര്യ ഡാറ്റാ ശേഖരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഓപ്പണ്‍ സോഴ്സ് ഇന്‍റലിജന്‍സ് സംവിധാനത്തെയാണ് ആക്രമണം ബാധിച്ചത്. പൊതുവായതോ ഭാഗികമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായതോ ആയ വിവരങ്ങളാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നത്.

അമേരിക്കയിലെ വിവിധ നിര്‍ണായക സംവിധാനങ്ങളിലുണ്ടായ തുടര്‍ച്ചയായ തകരാറുകള്‍ക്കിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) രഹസ്യവിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ആഭ്യന്തര ശൃംഖല താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായിരുന്നു. രാജ്യത്തെ നിയമപാലന വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡാറ്റാബേസിന് നേരെയുണ്ടായതായി സംശയിക്കുന്ന ഹാക്കിങ് സംഭവത്തിലും എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വിമാന നിയന്ത്രണ ഉദ്യോഗസ്ഥര്‍ക്ക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ആപ്പിള്‍, ജെപി മോര്‍ഗന്‍ ചേസ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ സംവിധാനങ്ങളിലും ഈ മാസം തടസ്സങ്ങളുണ്ടായി.

നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ദശലക്ഷക്കണക്കിന് ആളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സുരക്ഷയെക്കുറിച്ച് ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം ഏകോപിതമായ സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമല്ലെന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന്‍റെ വിശദീകരണം. ഹാക്കര്‍മാര്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷി നേടിയ സാഹചര്യത്തില്‍, അവരെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ വേഗത്തില്‍ പരിഷ്‌കരിക്കുകയും സുരക്ഷാ അപ്ഡേറ്റുകള്‍ നടപ്പാക്കുകയും ചെയ്യുന്നതിലെ തിരക്കാണ് തകരാറുകള്‍ക്ക് പ്രധാന കാരണമെന്ന് ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ ജെയ് ക്ലെയ്റ്റണ്‍ വ്യക്തമാക്കി.

You might also like

ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

This could be apocalyptic' - Iowans hunker down for controlled blast of explosives stockpile

‘ഇത് ഒരു മഹാദുരന്തമായേക്കാം’ – സ്ഫോടകവസ്തു ശേഖരം നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാനൊരുങ്ങുമ്പോൾ ഭീതിയിൽ കഴിയുന്ന അയോവ നിവാസികൾ

Grok AI creates child sexual abuse material; Virginia and Oregon sue Musk's SpaceX

ഗ്രോക്ക് (Grok) എഐ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കുന്നു; മസ്കിന്റെ സ്പേസ് എക്സിനെതിരെ കേസ് നൽകി വിർജീനിയയും ഒറിഗോണും

Asim Munir moves to divide provinces in Pakistan; Bilawal Bhutto warns of bloodshed in Karachi.

പാക്കിസ്ഥാനിൽ പ്രവിശ്യാ വിഭജന നീക്കവുമായി അസിം മുനീർ; കറാച്ചിയിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോയുടെ മുന്നറിയിപ്പ്

MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

Top Picks for You
Top Picks for You