newsroom@amcainnews.com

പുതിയ കരാർ തള്ളി: ബൊംബാർഡിയെയിൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ

മോൺട്രിയൽ : വിമാന നിർമ്മാതാക്കളായ ബൊംബാർഡിയെ-യിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിക്കാനൊരുങ്ങുന്നു. കമ്പനി മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ തള്ളിയ തൊഴിലാളികൾ പണിമുടക്കിന് അനുകൂലമായി വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതായി യൂണിയൻ അറിയിച്ചു. മോൺട്രിയലിൽ ചേർന്ന യോഗത്തിൽ 97.8% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ വ്യക്തമാക്കി.

വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 97.5 % പേരും കമ്പനിയുടെ കരാർ തള്ളിയതായി മോൺട്രിയൽ മേഖലയിലെ ഏകദേശം 2,400 ബൊംബാർഡിയെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് മെഷിനിസ്റ്റ്‌സ് ആൻഡ് എയ്‌റോസ്‌പേസ് വർക്കേഴ്‌സ് പറയുന്നു. നിലവിലുള്ള കരാർ (collective agreement) ഡിസംബർ 4-ന് അവസാനിക്കുമെന്നും, അതിനുള്ളിൽ പുതിയ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.

You might also like

പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

സൈബർ ആക്രമണം: ഇന്‍റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം

ഉയരുന്ന ഇന്ധനവില: ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക്

Drone attack off Romanian coast; three commercial vessels targeted in the Black Sea

റുമാനിയൻ തീരത്ത് ഡ്രോൺ ആക്രമണം; കരിങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടു

Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

നോവസ്കോഷ ഗ്ലേസ് ബേയിൽ വൻ തീപിടിത്തം: 17 പേർക്ക് പരുക്ക്

Top Picks for You
Top Picks for You