ന്യൂജഴ്സി : ഫൊക്കാന വനിതാ ഫോറത്തിന്‍റെ (FOKANA Women’s Forum) 2026–2028 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും നൽകുന്നു. പദ്ധതിയിലേക്കുള്ള അപേക്ഷകൾ 2026 നവംബർ 30-നകം സമർപ്പിക്കേണ്ടതാണെന്ന് ഫൊക്കാന വനിതാ ഫോറം ഭാരവാഹികൾ അറിയിച്ചു. 2027 ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ച് സ്കോളർഷിപ്പും മെഡിക്കൽ സഹായവും വിതരണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആൻ്റോ വർക്കി എന്നിവർ അറിയിച്ചു.
ഈ വർഷം പദ്ധതിയുടെ ഭാഗമായി 25 അർഹരായ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും മെഡിക്കൽ സഹായവും നൽകാനാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സാ സഹായം ആവശ്യമായവർക്കും ഈ പദ്ധതിയിലൂടെ കൈത്താങ്ങാകുകയാണ് ഫോറത്തിന്‍റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് ഫൊക്കാന വനിതാ ഫോറം ചുമതലക്കാരായ ഡോ. ഷൈനി രാജു (ചെയർപേഴ്സൺ), ഡോ. പ്രിയ ലൂയിസ് (സെക്രട്ടറി), ഉഷ ചാക്കോ (ട്രഷറർ), ലിസ്സി തോമസ് (കോ ചെയർ), ആഷാ റാണി അദാർഷ് (ജോയിൻ്റ് സെക്രട്ടറി), ലിസ്സി ഫിലിപ്പ് (ജോയിൻ്റ് ട്രഷറർ) എന്നിവരുമായി ബന്ധപ്പെടണം.
അപേക്ഷകൾ സമർപ്പിക്കുന്നത്തിനുള്ള ലിങ്ക് : https://forms.gle/5Pec4k7rWHraBkQf8.








