newsroom@amcainnews.com

ഗർഭിണിയാണെന്ന് അറിഞ്ഞില്ല, പരിഭ്രാന്തിയിൽ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; യുഎസിൽ ഇന്ത്യൻ വംശജയ്ക്ക് ശിക്ഷ

Didn't know she was pregnant, dumped body in trash can in panic; Indian-origin woman sentenced in US

അമേരിക്കയിലെ ഒഹായോയിൽ നവജാതശിശുവിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച കേസിൽ ഇന്ത്യൻ വംശജയായ അനുരാധ മണുകൊണ്ടയ്ക്ക് (27) കോടതി ശിക്ഷ വിധിച്ചു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കുറ്റം സമ്മതിച്ചതിനെത്തുടർന്ന് മൂന്ന് മാസത്തെ തടവിനും അഞ്ച് വർഷത്തെ പ്രൊബേഷനുമാണ് മാഡിസൺ കൗണ്ടി കോമൺ പ്ലീസ് കോടതി ജഡ്ജി ഈമൺ കോസ്റ്റ്‌ല്ലോ ശിക്ഷിച്ചത്. 2023 ജൂണിൽ പ്ലെയിൻ സിറ്റിയിലെ ബ്ലൂസ്റ്റെം ലെയ്നിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനിടെ വാഹനത്തിനുള്ളിൽ നിന്നാണ് ശുചീകരണത്തൊഴിലാളികൾ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ‘മാഡിസൺ ബേബി ഡോ’ എന്ന് പേരിട്ട കുഞ്ഞിന് നൂറിലധികം ആളുകളുടെ സാന്നിധ്യത്തിൽ ഫോറസ്റ്റ് ഗ്രോവ് സെമിത്തേരിയിൽ സംസ്കാരച്ചടങ്ങുകൾ നടത്തിയിരുന്നു.

മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ മാലിന്യത്തിൽ നിന്നും ലഭിച്ച ബിയർ കുപ്പി, പഞ്ഞിക്കഷണം എന്നിവയിലെ ഡിഎൻഎ പരിശോധനയിലൂടെയാണ് 2025-ൽ പൊലീസ് അനുരാധയെ പിടികൂടിയത്. മാലിന്യവാഹനത്തിലെ സമ്മർദ്ദത്താലുണ്ടായ പരിക്കുകളും മൃതദേഹം കണ്ടെത്താൻ വൈകിയതും കാരണം കുഞ്ഞിന്റെ മരണകാരണം കൃത്യമായി നിർണ്ണയിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, പ്രത്യുൽപാദന വ്യവസ്ഥയെ ബാധിച്ച ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ ഗർഭിണിയാണെന്ന വിവരം അനുരാധ അറിഞ്ഞിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരിചയക്കാരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ അപ്രതീക്ഷിതമായി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകിയെന്നും, പരിഭ്രാന്തിയിൽ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. ഈ ദാരുണ സംഭവം മാലിന്യ ശേഖരണത്തിനെത്തിയ രണ്ട് തൊഴിലാളികളെയും കടുത്ത മാനസികാഘാതത്തിലാക്കിയെന്നും അവർ പിന്നീട് ആ ജോലി തന്നെ ഉപേക്ഷിച്ചെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

You might also like
5 students on a single scooter; as the quintet gets caught, parents find themselves in trouble too

ഒരു സ്കൂട്ടറിൽ 5 പേരുടെ ‘ട്രിപ്പിൾ അടിച്ചുള്ള’ യാത്ര; അഞ്ചുപേർക്ക് പണി കിട്ടിയപ്പോൾ വെട്ടിലായി മാതാപിതാക്കളും

Canada’s auto sector faces its moment of truth

നിർണ്ണായക ഘട്ടത്തിൽ കാനഡയുടെ വാഹന വ്യവസായ മേഖല

Former Kosovo President Thaci convicted of witness tampering

സാക്ഷികളെ സ്വാധീനിച്ച കേസിൽ കൊസോവോ മുൻ പ്രസിഡന്റ് താച്ചി കുറ്റക്കാരനാണെന്ന് കണ്ടെത്തി

Quebecor makes $31B offer to acquire Telus

ടെലസിനെ ഏറ്റെടുക്കാൻ 31 ബില്യൺ ഡോളറിന്റെ വാഗ്ദാനവുമായി ക്യുബെക്കോർ

സെനറ്റ് സമവാക്യം മാറുന്നു: ഫെഡറല്‍ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാന്‍ ട്രംപ് ഭരണകൂടം

യുഎസ് സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് കോടതി വിലക്ക്

Top Picks for You
Top Picks for You