ഓട്ടവ : ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് ഇന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യും. ഇന്ധനവിലയിൽ മാറ്റങ്ങൾ കാരണം സെപ്റ്റംബറിലെ 3.1 ശതമാനത്തിൽ നിന്ന് വാർഷിക പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.
ഒക്ടോബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്കിലും വർധന വരുത്തിയിരുന്നു. കൂടാതെ വാർഷിക പണപ്പെരുപ്പ നിരക്കിനനുസരിച്ച് കൂടുതൽ വർധന വരുത്താൻ സാധ്യതയുണ്ടെന്നും സെൻട്രൽ ബാങ്ക് സൂചന നൽകിയിട്ടുണ്ട്.








