ഓട്ടവ : പാക്കേജിങ് മാനദണ്ഡങ്ങൾ പാലിക്കാത്ത, കാനഡയിലുടനീളം വിറ്റഴിച്ച ഏകദേശം 25,000 ചൈനീസ് നിർമ്മിത ഡിസ്പോസിബിൾ വേപ്പുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. ക്യുബെക്ക് ബ്ലെയിൻവില്ലയിലെ സിഗരറ്റ്സ് ഇലക്ട്രോണിക്സ് എൽകെ വേപ്പ് ഇൻകോർപ്പറേറ്റഡ് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ജിടിഎംബിഎആർ 45 കെ ഡിസ്പോസിബിൾ വേപ്പിങ് ഉപകരണങ്ങളാണ് തിരിച്ചുവിളിച്ചവ. കാനഡ ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ നിയമത്തിന് കീഴിലുള്ള വാപ്പിങ് ഉൽപ്പന്നങ്ങളുടെ ലേബലിംങ്ങിന്റെയും പാക്കേജിങ് ചട്ടങ്ങളുടെയും പാക്കേജിങ് മാനദണ്ഡങ്ങളും ഈ ഉൽപ്പന്നങ്ങൾ പാലിക്കുന്നില്ലെന്ന് ഹെൽത്ത് കാനഡ പറയുന്നു. 1.75 മില്ലി ഇ-ലിക്വിഡ് ഉൾക്കൊള്ളുന്ന ഈ ഉപകരണത്തിന് റീചാർജ് ചെയ്യാവുന്ന യുഎസ്ബി-സി ബാറ്ററിയുണ്ട്. ആകെ 20 മില്ലിഗ്രാം നിക്കോട്ടിൻ സാന്ദ്രത 20 മില്ലിഗ്രാം/മില്ലി ആണ്. 2024 ഡിസംബറിനും 2026 ഒക്ടോബറിനും ഇടയിൽ കാനഡയിൽ 24,950 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.
നിക്കോട്ടിൻ അടങ്ങിയ വേപ്പിങ് ദ്രാവകങ്ങൾ അബദ്ധത്തിൽ വിഴുങ്ങിയാൽ വിഷബാധയേൽക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് എളുപ്പത്തിൽ തുറക്കാൻ കഴിയാത്ത വിധത്തിലുള്ള അടപ്പുകളില്ലാത്ത പാക്കേജിങ്, “ഉൽപ്പന്നവുമായി അബദ്ധത്തിൽ സമ്പർക്കമുണ്ടാകുന്നതിനും, മരണം ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കോ പരുക്കുകൾക്കോ കാരണമായേക്കാം” ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി.








