newsroom@amcainnews.com

കാനഡയിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്ന് പിൻവലിച്ച് ഫൈസർ

ഓട്ടവ : ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പിക്ക് ഉപയോഗിക്കുന്ന ‘പ്രെമാരിൻ വജൈനൽ ക്രീം’ കനേഡിയൻ വിപണിയിൽ നിന്ന് പിൻവലിച്ചതായി ഫൈസർ (Pfizer) അറിയിച്ചു. ജൂൺ മുതൽ ക്രീമിന്‍റെ ലഭ്യതയിൽ കുറവുണ്ടായിരുന്നുവെന്നും ഇനി പുതിയ ബാച്ചുകൾ വിതരണം ചെയ്യില്ലെന്നും ഫൈസർ കാനഡ അറിയിച്ചു.

ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജന്‍റെ അളവ് വീണ്ടെടുക്കാനും ഈർപ്പം നിലനിർത്താനുമാണ് ഈ വജൈനൽ ക്രീം ഉപയോഗിക്കുന്നത്. മൂത്രസഞ്ചിയിലെ അണുബാധകൾ (bladder infections) തടയാനും ഈ മരുന്ന് സഹായകമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റായ ഡോ. അമാൻഡ സെൽക് പറയുന്നു.

പ്രീമറിൻ ക്രീം പിൻവലിച്ചതോടെ കാനഡയിൽ ആർത്തവവിരാമ സമയത്ത് ഉപയോഗിക്കുന്ന ഈസ്ട്രജൻ ക്രീമുകളുടെ ലഭ്യത കുറഞ്ഞതായി കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ അറിയിച്ചു. ‘പ്രെമാരിൻ വജൈനൽ ക്രീമിനു പകരം ഉപയോഗിക്കാവുന്ന ഒരു ക്രീം മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ ക്രീമിന്‍റെ ചെലവ് ഒൻ്റാരിയോ സർക്കാരിന്‍റെ മരുന്ന് പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുന്നില്ലെന്നതിനാൽ സർക്കാർ സഹായത്തോടെ മരുന്ന് വാങ്ങുന്നവർക്ക് ഇതിന്‍റെ ചെലവിൽ ആനുകൂല്യം ലഭിക്കില്ല.

You might also like

യുഎസ് സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് കോടതി വിലക്ക്

GTA 6 Is Here; Employees Take Mass Leave, Leaving PC Gamers in Despair?

ജിടിഎ 6 എത്തുന്നു; ഓഫീസുകളിൽ കൂട്ട അവധി, പിസി ഗെയിമേഴ്സ് നിരാശയിലോ?

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാന തർക്കങ്ങൾ പരിഹരിച്ചതായി എസ്. ജയശങ്കർ

ബി.സി.യിലെ ഭവന വിൽപ്പന 4.5% കുറയും: റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പ്രവചനം

120-year-old church bell weighing 300 pounds stolen from belfry in rural Manitoba

ഗ്രാമീണ മാനിറ്റോബയിലെ പള്ളിഗോപുരത്തിൽ നിന്ന് 120 വർഷം പഴക്കമുള്ള 300 പൗണ്ട് ഭാരമുള്ള മണി മോഷണം പോയി

ഐ.പി.സി. ഫാമിലി കോൺഫ്രൻസ് രജിസ്‌ട്രേഷൻ കിക്ക്-ഓഫ് ഡാലസിൽ നടന്നു

Top Picks for You
Top Picks for You