ടെക്സസ് : ഡാലസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക സീനിയര്‍ മിനിസ്ട്രി താങ്ക്സ് ഗിവിങ് സംഗമം നവംബര്‍ 18 ന് ക്‌നായിത്തൊമ്മന്‍ ഹാളില്‍ നടക്കും. രാവിലെ 10 ന് ഫാ. ബിന്‍സ് ചേത്തലില്‍, ഫാ.സോജന്‍ കിഴക്കേല്‍, ഫാ.ജോര്‍ജ് വാണിയപുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.
തുടര്‍ന്ന് സെമിനാറും എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് വിവിധ മത്സരങ്ങളും നടക്കും. ചടങ്ങളുടെ അവസാനം എല്ലാവര്‍ക്കും താങ്ക്സ് ഗിവിങ് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തിയോഫില്‍ ചാമക്കാലയുടെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് അംഗങ്ങൾ വിപുലമായ ഒരുക്കങ്ങള്‍ ക്രോഡീകരിക്കുന്നു.








