മാവേലിക്കര മറ്റം പുതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിര്യാതനായി. നവംബർ 3 ചൊവ്വാഴ്ച രാവിലെ 10:30-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ബോംബെയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ദീർഘകാലം ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ സേവനമനുഷ്ഠിച്ച തോമസ് ജോൺ വിരമിച്ച ശേഷം അവിടെ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബ്രോങ്ക്‌സിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ സജീവ ഇടവകാംഗം കൂടിയായിരുന്നു അദ്ദേഹം.







