newsroom@amcainnews.com

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ വിജയകരമായി കീഴടക്കി ഒൻപത് വയസ്സുകാരിയായ അനയ രഞ്ജീത്ത് പുതിയൊരു ചരിത്രം തന്നെ രചിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും ഈ ഉന്നത നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന അപൂർവ്വ റെക്കോർഡാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശികളായ രഞ്ജീത്തിന്റെയും രാഖിയുടെയും മകളായ അനയ, നിലവിൽ ഷാർജ അവർ ഓൺ ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ഒക്ടോബർ 21-നാണ് 48 കിലോമീറ്ററോളം നീണ്ട കഠിനമായ ട്രക്കിങ് വിജയകരമായി പൂർത്തിയാക്കി അനയ കിളിമഞ്ചാരോയിലെ 5,895 മീറ്റർ ഉയരമുള്ള ഉഹുറു പീക്കിന്റെ നെറുകയിൽ എത്തിയത്.

അച്ഛൻ രഞ്ജീത്തും രണ്ട് പ്രാദേശിക ഗൈഡുകളും ഒരു ഷെഫും ഏഴ് പോർട്ടർമാരും അടങ്ങുന്ന 12 അംഗ സംഘത്തോടൊപ്പമാണ് അനയ ഈ ദുഷ്കരമായ മലകയറ്റം നടത്തിയത്. കിളിമഞ്ചാരോ നാഷണൽ പാർക്ക് സംരക്ഷിത വനമേഖലയായതിനാൽ യാത്രയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും സംഘം പ്രത്യേകം ഒരുക്കേണ്ടതുണ്ടായിരുന്നു. മരങ്ങൾക്കിടയിലും താഴ്‌വരകളിലുമായി വഴിയിലുള്ള ഏഴ് ഇടങ്ങളിൽ ടെന്റുകൾ ഒരുക്കിയായിരുന്നു ഇവർ വിശ്രമവും ഭക്ഷണവും ഉറക്കവുമെല്ലാം ക്രമീകരിച്ചത്. എവറസ്റ്റ് യാത്രകളിൽ കാണുന്നതുപോലെ ടീ ഹൗസുകളല്ല, മറിച്ച് പൂർണ്ണമായും ടെന്റുകളിലെ ജീവിതമായിരുന്നു ഈ യാത്രയുടെ പ്രത്യേകത.

ദിവസവും അഞ്ചോ ആറോ മണിക്കൂർ നടക്കേണ്ട ഈ യാത്രയിൽ ഉയരം കൂടുന്തോറും അന്തരീക്ഷത്തിൽ ഓക്സിജന്റെ ലഭ്യത കുറയുന്നത് വലിയ വെല്ലുവിളിയായി മാറി. ഇത് ശ്വാസമെടുക്കാനും നടക്കാനും കൂടുതൽ പ്രയാസമുണ്ടാക്കിയതിനൊപ്പം നടപ്പിന്റെ വേഗവും കുറച്ചു. പ്രത്യേകിച്ച് 4,000 മീറ്റർ ഉയരത്തിലെത്തുമ്പോൾ മണിക്കൂറിൽ ഒരു കിലോമീറ്ററിൽ താഴെയായി വേഗത കുറയുന്ന സാഹചര്യമുണ്ടായി. മൈനസ് 10 മുതൽ മൈനസ് 15 ഡിഗ്രി വരെ താപനില താഴുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് പുലർച്ചെ ഒരു മണിക്ക് ഉഹുറു പീക്കിലേക്കുള്ള അവസാനഘട്ട യാത്ര ഇവർ ആരംഭിച്ചത്. ഈ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് അനയ ലക്ഷ്യത്തിലെത്തിയത്.

വാസ്തവത്തിൽ, 2025-ൽ അനയ കിളിമഞ്ചാരോ കയറാൻ ശ്രമിച്ചിരുന്നെങ്കിലും കൊടുമുടിക്ക് വെറും 600 മീറ്റർ മാത്രം അകലെവെച്ച് ഓക്സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. അന്ന് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നെങ്കിലും, ആ പരാജയത്തിൽ തളർന്നുപോകാതെ അനയ വീണ്ടും കഠിനമായ പരിശീലനം നേടി. ഇത്തവണ അച്ഛൻ രഞ്ജീത്തിനൊപ്പം വീണ്ടും യാത്ര തിരിച്ച് അവൾ തന്റെ ലക്ഷ്യം വിജയകരമായി സ്വന്തമാക്കുകയായിരുന്നു. അഞ്ചാം വയസ്സിൽ മൂന്നാറിലേക്ക് നടത്തിയ യാത്രയ്ക്കിടയിലാണ് അനയക്ക് ട്രക്കിങ്ങിനോടും ഹൈക്കിങ്ങിനോടും അതീതമായ താൽപര്യം ഉടലെടുത്തത്. തുടർന്ന് യുഎഇയിൽ തിരിച്ചെത്തിയ ശേഷം ഹൈക്കിങ് പതിവാക്കുകയും അഡ്വഞ്ചർ സ്ക്വാഡ്, ഗ്രീൻ വേ അഡ്വഞ്ചർ തുടങ്ങിയ സമൂഹ കൂട്ടായ്മകൾക്കൊപ്പം യാത്രകൾ തുടരുകയും ചെയ്തു.

കിളിമഞ്ചാരോയ്ക്ക് പുറമെ ഏഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പും അനയ കീഴടക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 22-നായിരുന്നു അച്ഛനും മകളും മാത്രമായി പങ്കെടുത്ത ആ യാത്ര പൂർത്തിയായത്. 12 ദിവസത്തെ പ്ലാൻ അപൂർപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം 20 ദിവസത്തോളമാണ് നീണ്ടുപോയത്. കൂടാതെ, മടങ്ങിവരുന്നതിനിടയിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ റോഡ് മാർഗം യാത്ര തുടരാനാകാതെ ഇരുവരും ഒരു ഗ്രാമത്തിൽ കുടുങ്ങിപ്പോയിരുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത ആ സാഹചര്യത്തിൽ കൊറിയൻ സ്വദേശികൾക്കായി എംബസി ഒരുക്കിയ എയർ റെസ്ക്യൂ സൗകര്യത്തിൽ പ്രത്യേകം പണം നൽകി പങ്കുചേർന്നാണ് അവർ സുരക്ഷിതരായി മടങ്ങിയത്. ആ ദിവസങ്ങളിൽ ഒട്ടും പേടി തോന്നിയിരുന്നില്ലെന്നും ഗ്രാമത്തിലെ കുട്ടികളുമായി ഒന്നിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ കളിച്ചുനടക്കുകയായിരുന്നുവെന്നും അച്ഛൻ രഞ്ജീത്ത് ഓർക്കുന്നു.

പർവതയാത്രകൾക്ക് പുറമെ നീന്തലിലും ഓട്ടത്തിലും അനയ അതിയായ മികവ് പുലർത്തുന്നുണ്ട്. നാലാം വയസ്സുമുതൽ ആഴ്ചയിൽ അഞ്ച് ദിവസം നീന്തൽ പരിശീലിക്കുന്ന അനയ, 2025-ൽ ദുബായ് ഓഷ്യൻമാൻ ഇനത്തിൽ നീന്തലിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ദുബായ് മാരത്തണിലും സജീവമായി പങ്കെടുക്കാറുള്ള ഈ മിടുക്കിക്ക് ട്രക്കിങ് വേളകളിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് നൽകി വരുന്നത്. കുഞ്ഞുനാൾ മുതൽ പർവതയാത്രകളെക്കുറിച്ചുള്ള വീഡിയോകളും വിവരങ്ങളും അറിയാൻ താൽപര്യപ്പെട്ടിരുന്ന അനയക്ക് അച്ഛന്റെ വലിയ പിന്തുണയാണ് കരുത്തായത്. കിളിമഞ്ചാരോയും എവറസ്റ്റ് ബേസ് ക്യാമ്പും വിജയകരമായി പിന്നിട്ട ഈ ഒൻപതാം വയസ്സുകാരിയുടെ അടുത്ത ലക്ഷ്യം റഷ്യയിലെ മൗണ്ട് എൽബ്രസ് കൊടുമുടി കീഴടക്കുക എന്നതാണ്. വലിയ സ്വപ്നങ്ങളിലേക്ക് ധീരമായി ചുവടുവെക്കുന്ന അനയയുടെ സാഹസിക യാത്രകൾ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.

You might also like
Deadly fire at CFB Wainwright renews compliance clash between oil operator and Alberta regulator

സീ.എഫ്.ബി വൈൻറൈറ്റിലുണ്ടായ (CFB Wainwright) മാരകമായ തീപിടുത്തം എണ്ണക്കമ്പനിയും ആൽബർട്ട റെഗുലേറ്ററും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കുന്നു

Public Anger Against Residents' Association Governance: Apartment Owners Head to Queen's Park in Protest

റസിഡന്റ്സ് അസോസിയേഷൻ ഭരണത്തിനെതിരെ ജനരോഷം; അപ്പാർട്ട്മെന്റ് ഉടമകൾ ക്വീൻസ് പാർക്കിൽ പ്രക്ഷോഭത്തിലേക്ക്

Flight Ticket Prices from Kerala to Canada Surge Sharply; A Blow to Winter Travelers

കേരളത്തിൽനിന്ന് കാനഡയിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു; ശീതകാല യാത്രക്കാർക്ക് തിരിച്ചടി

Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

How Democrats won in Republican strongholds, from Texas to South Carolina

ടെക്സസ് മുതൽ സൗത്ത് കരോലിന വരെ: റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്തത് എങ്ങനെ?

Federal Reserve keeps interest rates unchanged despite ongoing inflation

പണപ്പെരുപ്പം തുടരുമ്പോഴും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്

Top Picks for You
Top Picks for You