newsroom@amcainnews.com

ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം സംഘർഷം; പൊലീസിനെ ആക്രമിക്കുകയും കഞ്ചാവ് കൈവശം വെക്കുകയും ചെയ്ത യുവ ഡോക്ടർ റിമാൻഡിൽ

Conflict with a woman doctor at a hotel; cannabis use, attack on police: Young doctor remanded in custody

കൊല്ലത്തെ ഒരു ഹോട്ടലിൽ സുഹൃത്തായ വനിതാ ഡോക്ടറുമൊത്ത് മുറിയെടുത്തതിനു പിന്നാലെ അവിടെ സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ യുവ ഡോക്ടർ അറസ്റ്റിലായി. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിയായ അജാസ് ഖാൻ (29) എന്നയാളെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 12.20ഓടെയാണ് ഈ സംഭവം നടക്കുന്നത്. ഇരുവരും ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ അവിടെ ബഹളവും വാക്കുതർക്കവുമുണ്ടാവുകയായിരുന്നു. മുറിയിൽ നിന്ന് നിലവിളിയും ബഹളവും കേട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി.

തുടർന്ന് പൊലീസ് മുറി തുറന്ന് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ അജാസ് ഖാൻ പൊലീസുകാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും അത് ഉപയോഗിക്കാനായി കരുതിയ പ്രത്യേക ചില്ലും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ യുവ ഡോക്ടർക്കെതിരെ കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

You might also like
Kelly Clarkson returns to stage as drama with Brooklyn store over toy bird rages on

ബ്രുക്ലിൻ കടയുമായുള്ള തർക്കത്തിനിടയിൽ വേദിയിൽ തിരിച്ചെത്തി കെല്ലി ക്ലാർക്സൺ

Alberta referendum results

ആൽബെർട്ട റഫറണ്ടം ഫലങ്ങൾ

Canadian home sales fall in September as mortgage rates increase, CREA says

മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർന്നതോടെ സെപ്റ്റംബറിൽ കാനഡയിലെ വീട് വിൽപ്പന കുറഞ്ഞതായി സി.ആർ.ഇ.എ (CREA)

AI slipping out of control: Is artificial intelligence, which forms groups and surpasses humans, a disaster of the future?

കൈവിട്ടുപോകുന്ന എഐ: മനുഷ്യനെ മറികടന്ന് സംഘം ചേരുന്ന കൃത്രിമബുദ്ധി വരുംകാല ദുരന്തമോ?

ഉഭയകക്ഷി ചർച്ച: നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഡിസംബറിൽ

Police find that the recovery of body remains from a septic tank in Kollam was a murder; the accused has been arrested

കൊല്ലത്ത് ശുചിമുറി ടാങ്കിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; പ്രതി പിടിയിൽ

Top Picks for You
Top Picks for You