newsroom@amcainnews.com

ആൽബർട്ട റഫറണ്ടം: പത്ത് ലക്ഷത്തിലധികം മുൻകൂർ വോട്ടുകൾ

ആൽബർട്ട റഫറണ്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുൻ‌കൂർ വോട്ടെടുപ്പിൽ ശക്തമായ ജനപങ്കാളിത്തം. ഒക്ടോബർ 17 വരെ നടക്കുന്ന മുൻ‌കൂർ വോട്ടെടുപ്പിൽ ഇതുവരെ പത്ത് ലക്ഷത്തിലധികം പ്രവിശ്യാ നിവാസികൾ വോട്ട് ചെയ്തതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. ഒക്ടോബർ 15-ന് രാത്രി 10:30-ഓടെയാണ് മുൻ‌കൂർ വോട്ടുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ഒക്ടോബർ 19-ന് റഫറണ്ടം വോട്ടെടുപ്പ് നടക്കും.

മുൻകൂർ വോട്ടെടുപ്പിൻ്റെ ആദ്യ ദിവസം 1,74,532 പേരും, രണ്ടാം ദിവസം 1,86,742 പേരും, മൂന്നാം ദിവസം 1,68,230 പേരും വോട്ട് രേഖപ്പെടുത്തി. ഇതിനുപുറമെ, ഏകദേശം 4,91,000 പ്രത്യേക ബാലറ്റുകളും (special ballots) ഇതിനകം പ്രോസസ്സ് ചെയ്തു കഴിഞ്ഞു. ഇതോടെ ഹിതപരിശോധനയിൽ രേഖപ്പെടുത്തിയ ആകെ വോട്ടുകളുടെ എണ്ണം 10.2 ലക്ഷമായി ഉയർന്നു. ആൽബർട്ടയിൽ വോട്ടവകാശമുള്ള ഏകദേശം 30 ലക്ഷം ആളുകളുടെ മൂന്നിലൊന്ന് ഭാഗമാണിത്.

ആകെ 10 ചോദ്യങ്ങളാണ് റഫറണ്ടത്തിലുള്ളത്. ഇതിൽ അഞ്ച് എണ്ണം നയപരമായ ചോദ്യങ്ങളും, നാലെണ്ണം ഭരണഘടനാപരമായ ചോദ്യങ്ങളുമാണ് . ഭരണഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്.

You might also like

പ്രശസ്ത ഹോളിവുഡ് നടൻ ആർ.ജെ. മിട്ടെ അന്തരിച്ചു

India's Modi to visit Canada in December, Carney's office says

ഡിസംബറിൽ കാനഡ സന്ദർശിക്കാൻ മോദി: അറിയിപ്പുമായി മാർക്ക് കാർണിയുടെ ഓഫീസ്

Chinese auto giant to roll out its first EVs in Canada next year

ചൈനീസ് വാഹന ഭീമനായ ജിലീ അടുത്ത വർഷം കാനഡയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നു

A crucial turning point in the double murder case of Malayalis in the United States

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മലയാളികളെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ പുതിയ വഴിതിരിവുകൾ

Opposition protest over electoral roll revision is baseless, says Surjit Bhalla; lends support to Election Commission

വോട്ടർ പട്ടിക പുതുക്കലിലെ പ്രതിപക്ഷ പ്രതിഷേധം ആധാരമില്ലാത്തതെന്ന് സുർജിത് ഭല്ല; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണ

Six dead, including child, after private plane crashes in Wisconsin

വിസ്കോൺസിനിൽ ചെറിയ വിമാനം തകർന്നു വീണ് കുട്ടി ഉൾപ്പെടെ ആറുപേർ മരിച്ചു

Top Picks for You
Top Picks for You