നോവ സ്കോട്ടിയയിൽ ഓഫ്ഷോർ വിൻഡ് എനർജി (തീരക്കടലിലെ കാറ്റാടി ഊർജ്ജ പദ്ധതികൾ) വികസിപ്പിക്കുന്നതിനായി 100 ദശലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു.
ഊർജ്ജ മന്ത്രി ടിം ഹോഡ്ജ്സൺ നോവ സ്കോട്ടിയ പ്രീമിയർ ടിം ഹൂസ്റ്റണിനൊപ്പം ഇന്ന് രാവിലെ ഹാലിഫാക്സിൽ വെച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
കാറ്റിന്റെ വേഗതയും സമുദ്ര അവസ്ഥകളും അളക്കാൻ സഹായിക്കുന്ന ബോയകളുടെ (buoys) വിന്യാസത്തിനായി ഒട്ടാവ 5 ദശലക്ഷം ഡോളർ മാറ്റിവെക്കുന്നതായി മുതിർന്ന സർക്കാർ വൃത്തങ്ങൾ കനേഡിയൻ പ്രസ്സിനോട് പറഞ്ഞു. 2027 ലെ ശൈത്യകാലത്ത് ടെൻഡറുകൾ ക്ഷണിക്കുന്നതിന് മുന്നോടിയായി, ഈ വിവരങ്ങൾ പദ്ധതിയിൽ താല്പര്യമുള്ള നിക്ഷേപകർക്ക് സഹായകരമാകും.







