ജർമ്മൻ നഗരമായ ബോച്ചുമിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
25-ഉം 27-ഉം വയസ്സുള്ള രണ്ട് സ്ത്രീകളും 26 വയസ്സുള്ള ഒരു പുരുഷനുമാണ് മരിച്ചതെന്ന് ബോച്ചും പോലീസിനെ ഉദ്ധരിച്ച് ജർമ്മൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ WDR (വെസ്റ്റ്ഡച്ച് റണ്ട്ഫങ്ക്) റിപ്പോർട്ട് ചെയ്തു. ഇവർ മൂവരും ഇന്ത്യൻ പൗരന്മാരാണ്.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി കെട്ടിടത്തിലെ താമസക്കാരനായ 41-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റൊമാനിയൻ പൗരനാണെന്ന് ജർമ്മൻ പ്രസ് ഏജൻസിയായ DPA-യെ (Deutsche Presse-Agentur) ഉദ്ധരിച്ച് വാർത്താ ചാനലായ n-tv റിപ്പോർട്ട് ചെയ്തു.







