newsroom@amcainnews.com

ബാങ്ക് ഓഫ് അമേരിക്കയ്ക്ക് തിരിച്ചടി

Bank of America faces a setback

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ വരുത്തിയ വീഴ്ചകളും അന്താരാഷ്ട്ര ഉപരോധ വ്യവസ്ഥകളുടെ ലംഘനവും ചൂണ്ടിക്കാട്ടി പ്രമുഖ സാമ്പത്തിക സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയ്ക്ക് യുഎസ് ട്രഷറി വകുപ്പ് 1.2 ബില്യൻ ഡോളർ (ഏകദേശം 10,000 കോടിയിലധികം രൂപ) പിഴ ചുമത്തി. അമേരിക്കയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഇവർക്കെതിരെ കൈക്കൊണ്ട ഈ നടപടി യുഎസ് ട്രഷറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പിഴ ശിക്ഷയാണ്.

ഇറാൻ, റഷ്യ, ആഗോള ഭീകരവാദം, ലഹരിമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ ലംഘിച്ചതിനും, ചൈനീസ് കളളപ്പണ ശൃംഖലകളുടെയും അനധികൃത സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ഫിനാൻഷ്യൽ ക്രൈം എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്ക്, ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ എന്നീ ബാങ്കിനെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ മുൻനിര ധനകാര്യ സ്ഥാപനങ്ങൾ പോലും നിയമത്തിന് അതീതരല്ലെന്ന് യുഎസ് ട്രഷറി അധികൃതർ വ്യക്തമാക്കി. ഇതും വലിയൊരു ബാങ്ക് ഇത്തരം സുപ്രധാന ബാധ്യതകളിൽ നിന്ന് പിന്മാറുമ്പോൾ അത് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയാകെ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി. ഫെഡറൽ റിസർവിന്റെ പരിശോധനയിൽ ബാങ്കിന്റെ ആന്തരിക സുരക്ഷാ സംവിധാനങ്ങളിലും കള്ളപ്പണ നിരീക്ഷണത്തിലും ഗുരുതരമായ തകരാറുകൾ കണ്ടെത്തിയിരുന്നു.

വർഷങ്ങളായി ഈ വീഴ്ചകൾ തുടരുന്നുവെന്നു ബാങ്ക് അധികൃതർ കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയ്ക്ക് പുറമെ, ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പാലന വ്യവസ്ഥകളും ജീവനക്കാർക്കുള്ള പ്രത്യേക പരിശീലനങ്ങളും ബാങ്കിന് മേൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആഗോള ബാങ്കിങ് രംഗത്ത് വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുന്ന ഈ നടപടി, വർധിച്ച സാമ്പത്തിക സ്ഥാപനങ്ങൾക്ക് കനത്തൊരു സന്ദേശമാണ് നൽകുന്നത്.

You might also like

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

‘Vulnerable’ man mauled to death by tiger after filming himself climbing into enclosure is ID’d

എൻക്ലോഷറിലേക്ക് കയറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

Top Picks for You
Top Picks for You