newsroom@amcainnews.com

കനത്ത മഴയില്‍ കുടുങ്ങി മോവാബ് 240 അള്‍ട്രാ മാരത്തണ്‍ താരങ്ങള്‍; 70 പേരെ രക്ഷപ്പെടുത്തി

യുഎസിലെ യൂട്ടായില്‍ നടക്കുന്ന മോവാബ് 240 അള്‍ട്രാ മാരത്തണില്‍ പങ്കെടുത്ത താരങ്ങളെ കനത്ത മഴയെ തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുര്‍ഘടമായ പാതകളിലൂടെ നടക്കുന്ന മത്സരത്തിനിടെ ശക്തമായ മഴ പെയ്തതോടെ ചില പ്രദേശങ്ങളില്‍ നിന്ന് മാരത്തൺ താരങ്ങൾക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതായി അധികൃതര്‍ അറിയിച്ചു. സാന്‍ ജുവാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് മത്സര സംഘാടകരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

മത്സരത്തിന്‍റെ സംഘാടകരായ ഡെസ്റ്റിനേഷന്‍ ട്രെയില്‍ ഞായറാഴ്ച ഉച്ചയോടെ പുറത്തുവിട്ട അറിയിപ്പില്‍, കുടുങ്ങിക്കിടന്നവരില്‍ അവസാന സംഘത്തെയും രക്ഷപ്പെടുത്തിയതായി വ്യക്തമാക്കി. ബിയേഴ്‌സ് ഇയേഴ്‌സ് ദേശീയ സ്മാരക മേഖലയിലെ ബ്രിഡ്ജര്‍ ജാക്ക് മെസയ്ക്ക് സമീപമുള്ള സ്ഥലത്തായിരുന്നു അവസാന സംഘം കുടുങ്ങിയിരുന്നത്. കനത്ത മഴയും ദുര്‍ഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാക്കി. ഓട്ടക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് രക്ഷാപ്രവർത്തനത്തിൽ മുന്‍ഗണന നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

389 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഠിനമായ അള്‍ട്രാമാരത്തണാണ് മോവാബ് 240. മരുഭൂമികള്‍, മലയിടുക്കുകള്‍, വഴുക്കലുള്ള പാറപ്രദേശങ്ങള്‍, രണ്ട് പര്‍വതനിരകള്‍ എന്നിവയിലൂടെ കടന്നുപോകുന്ന മത്സരമാണിത്. കാന്യണ്‍ലാന്‍ഡ്‌സ്, ആര്‍ച്ചസ് ദേശീയോദ്യാനങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വെള്ളിയാഴ്ച യൂട്ടായിലെ മോവാബില്‍ ആരംഭിച്ച മത്സരം ചൊവ്വാഴ്ച അവസാനിക്കാനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം, അതിശക്തമായ റേച്ചല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ അമേരിക്കയില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കവും തുടരുകയാണ്.

You might also like
France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Top Picks for You
Top Picks for You