ഇന്ത്യയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 2027 ഏപ്രിൽ 25-ന് എൻ.എൽ.എസ്.എ.ടി (NLSAT) 2027 പരീക്ഷ നടക്കും. പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ ഫോമുകൾ 2026 നവംബറിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. പുതിയ അക്കാദമിക് വർഷം 2027 ജൂലൈ 1-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU), 2027-28 അക്കാദമിക് വർഷത്തേക്കുള്ള പ്രവേശന വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റായ nls.ac.in-ൽ പുറത്തിറക്കി.
ഒക്ടോബർ 9-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ബാച്ചിലർ ഓഫ് ആർട്സ് (ഓണേഴ്സ്), മൂന്ന വർഷത്തെ ബാച്ചിലർ ഓഫ് ലോസ് (എൽ.എൽ.ബി ഓണേഴ്സ്), മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി (MPP), പിഎച്ച്ഡി പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് NLSAT 2027 വഴി പ്രവേശനം നൽകുന്നത്. പറഞ്ഞുവന്ന കോഴ്സുകളിലേക്കുള്ള അപേക്ഷാ ഫോമുകൾ 2026 നവംബറിൽ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് എൻ.എൽ.എസ്.ഐ.യു വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമിക് സെഷൻ 2027 ജൂലൈ 1-ന് ആരംഭിക്കും. പ്രഖ്യാപനപ്രകാരം, NLSAT 2027 ഇന്ത്യയിലുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ 2027 ഏപ്രിൽ 25 ഞായറാഴ്ച നടക്കും.







