newsroom@amcainnews.com

ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും നേതാക്കളും മാറിയിരിക്കുന്നു; വിജയരാഘവനെ ആർഎസ്എസിൻറെ സമുന്നത സഭയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത് എംഎം ഹസൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തിൽ വർഗീയത കണ്ടെത്തിയ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനെ ആർഎസ്എസിൻറെ സമുന്നത സഭയായ അഖിൽ ഭാരതീയ പ്രതിനിധി സഭയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആർഎസ്എസിനേക്കാൾ വർഗീയ വിഷം ചീറ്റുന്ന സംഘടനയായി സിപിഎമ്മും അതിന്റെ നേതാക്കളും മാറിയിരിക്കുകയാണ്. വിജയരാഘവനിലൂടെ പുറത്തുവന്നതും വർഗീയ വിഷം തന്നെയാണ്.

ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും മാറിമാറി താലോലിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജമാഅത്ത് ഇസ്ലാമിയെ മുന്ന് പതിറ്റാണ്ട് കാലം സ്വന്തം കുടക്കീഴിൽ കൊണ്ടുനടന്ന സിപിഎം ഇപ്പോൾ അവരെ തള്ളിപ്പറയുന്നത് അവസരവാദ രാഷ്ട്രീയമാണ്. പലസ്തീൻ പ്രശ്നം, പൗരത്വനിയമ ഭേദഗതി ബിൽ, മുനമ്പം, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ സിപിഎമ്മിന്റെ അവസരവാദ രാഷ്ടീയം ജനങ്ങൾ കണ്ടതാണ്. വയനാട്ടിൽ രാഹുലും പ്രിയങ്കയും വൻ ഭൂരിപക്ഷം നേടിയപ്പോൾ അതിൽ സിപിഎം അണികളുടെ വോട്ടും ഉണ്ടായിരുന്നു. രാഷ്ട്രീയമായി വലിയ നഷ്ടം സംഭവിച്ച സിപിഐപോലും ഈ വിജയത്തെ വർഗീയവത്കരിച്ചില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.

You might also like

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

Top Picks for You
Top Picks for You