newsroom@amcainnews.com

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Three lives saved by the bravery of neighbors

തൃപ്പൂണിത്തുറ എരൂർ ഇല്ലിക്കപ്പടിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷപ്പെട്ടത് അയൽവാസികളുടെ സമയോചിതമായ ഇടപെടൽ മൂലമാണ്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായ ദിലീപ് മദ്യപിച്ചെത്തി തന്റെ ഭാര്യയെയും മാതാപിതാക്കളെയും ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ശബ്ദം കേട്ടെത്തിയ ഹൈക്കോടതി ജീവനക്കാരി ശ്രീസുഖും റെയിൽവേ ജീവനക്കാരനായ സന്തോഷ് കുമാറും സാഹചര്യം മനസ്സിലാക്കി ഉടൻ ഇടപെടുകയും, സന്തോഷ് അക്രമിയുടെ കയ്യിൽ നിന്നു വാക്ക് പിടിച്ചെടുത്ത് ശ്രീസുഖിന് കൈമാറുകയും ചെയ്തു.

തുടർന്ന് അക്രമാസക്തനായ ദിലീപിനെ ശ്രീസുഖ് ചവിട്ടി വീഴ്ത്തുകയും എഴുന്നേൽക്കാൻ അനുവദിക്കാതെ അമർത്തിപ്പിടിക്കുകയും ചെയ്തു. ഈ സംഭവത്തിനിടയിലാണ് ദിലീപിന്റെ ഭാര്യാമാതാവായ പുഷ്പ ഗുരുതരമായി വെട്ടേറ്റു രക്തത്തിൽ കുളിച്ചുനിൽക്കുന്നതും ഭർത്താവ് രാമചന്ദ്രനും പരിക്കേറ്റിരിക്കുന്നതും ഇരുവരുടെയും ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ പരിക്കേറ്റവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ പുഷ്പ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും, പ്രതിയായ ദിലീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

You might also like
Malayali to head Unilever's Indian HR division; top post for Palakkad native Meghna Menon

യൂണിലീവറിന്റെ ഇന്ത്യൻ എച്ച്ആർ വിഭാഗം തലപ്പത്തേക്ക് മലയാളി; പാലക്കാട് സ്വദേശിനി മേഘ്‌ന മേനോന് ഉന്നത പദവി

വിനിപെഗ്-ഈസ്റ്റേൺ കാനഡ സർവീസ് പുനഃരാരംഭിക്കാൻ വെസ്റ്റ്‌ജെറ്റ്

ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കോൺസുലർ ക്യാമ്പ് ഡിസംബർ 12-ന്

Mild months ahead: What we know about this winter across southern Ontario

സൗത്ത് ഒന്റാറിയോയിൽ ഇളം ചൂടുള്ള ശൈത്യകാല മാസങ്ങൾ: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം; ഷിക്കാഗോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റോപ്പ്

Top Picks for You
Top Picks for You