newsroom@amcainnews.com

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ 2027 ജനുവരി 11 മുതല്‍ 13 വരെ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കണ്‍വെന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി നൂറിലധികം അംഗസംഘടനകളുള്ള ഫൊക്കാന, അഞ്ചുലക്ഷത്തിലധികം പ്രവാസി മലയാളികളെ പ്രതിനിധീകരിക്കുന്ന വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ്. 1983-ല്‍ രൂപംകൊണ്ട ഫൊക്കാന നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.

ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ കേരള ഗവര്‍ണര്‍ , മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വ്യവസായികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവാസി മലയാളികളും പങ്കെടുക്കും. പ്രമുഖ വ്യവസായ, സാമൂഹ്യ , ജീവകാരുണ്യ, സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിനൊപ്പം വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കും കണ്‍വെന്‍ഷനില്‍ തുടക്കം കുറിക്കും.

കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി മുന്‍ ഫൊക്കാന പ്രസിഡൻ്റ് ജോര്‍ജി വര്‍ഗീസ് (ഫ്ലോറിഡ), കോര്‍ഡിനേറ്ററായി മുന്‍ ഫൊക്കാന പ്രസിഡൻ്റ് പോള്‍ കറുകപ്പിള്ളില്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി കോശി കുരുവിള എന്നിവരും, ഫ്രാന്‍സിസ് കിഴക്കേകൂറ്റ് (റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍), ഷീല ജോസഫ് (വൈസ് ചെയര്‍പേഴ്സൺ) പ്രവര്‍ത്തിക്കുന്നു.

You might also like
Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Top Picks for You
Top Picks for You