newsroom@amcainnews.com

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

Chicago Sahithyavedi featuring renowned writer Zacharia on October 9

ഷിക്കാഗോ സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഒക്ടോബർ 9 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 6:30-ന് സാഹിത്യവേദി അംഗമായ ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വെച്ച് നടത്തുന്നതാണ്. (43 Fox Trail, Lincolnshire, IL 60069, ഫോൺ: 847-372-0580). നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴി സമ്മേളനത്തിൽ ചേരാവുന്നതാണ്. (Zoom Meeting Link: https://us02web.zoom.us/j/81475259178, Meeting ID: 814 7525 9178, Passcode: 2990).

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ ഈ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ പ്രധാന പ്രത്യേകതയാണ്. ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ, സക്കറിയയുടെ കൃതികളെയും അദ്ദേഹത്തിന്റെ വേറിട്ട സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെയും കുറിച്ച് സംസാരിക്കും. കൂടാതെ, സക്കറിയയുടെ എഴുത്തും ജീവിതവും ആസ്പദമാക്കി ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സക്കറിയ’ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനവും തുടർന്ന് അദ്ദേഹവുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ചേർന്ന സാഹിത്യവേദിയിൽ നോവലിസ്റ്റ് സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘വഴിചെണ്ടു’ എന്ന നോവൽ ആർ.എസ്. കുറുപ്പ് പരിചയപ്പെടുത്തിയിരുന്നു. സുസ്‌മേഷ് ചന്ദ്രോത്തുമായുള്ള ചർച്ച അംഗങ്ങൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. ഒക്ടോബറിൽ നടക്കുന്ന സാഹിത്യവേദിയിലേക്ക് എല്ലാ സാഹിത്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് എതിരൻ കതിരവൻ (ethiran@gmail.com), പ്രസന്നൻ പിള്ള (630 935 2990), ജോൺ ഇലക്കാട് (773 282 4955) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like
Six men with snakes caught asking money from passengers onboard Jansewa Express in Bihar

ബിഹാറിൽ ജൻസേവ എക്സ്പ്രസ് ട്രെയിനിൽ പാമ്പുകളുമായി യാത്രക്കാരിൽ നിന്ന് പണം പിരിച്ച ആറ് പേർ പിടിയിൽ

Sean ‘Diddy’ Combs living VIP life behind bars with massages, alcohol, nude photos and a cellphone: report

ജയിലിലും ആഡംബര ജീവിതം നയിച്ച് സീൻ ‘ഡിഡി’ കോംപ്സ്: മസാജ്, മദ്യം, സെൽഫോൺ എന്നിവയുണ്ടെന്ന് റിപ്പോർട്ട്

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

Canada to fast track oil pipeline designed to diversify economy away from US

കാനഡ എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കുന്നു: യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാമ്പത്തിക വൈവിധ്യവൽക്കരണവുമായി മാർക്ക് കാർണി

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) വിതരണം തിങ്കളാഴ്ച മുതൽ

Top Picks for You
Top Picks for You