ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സുവർണ്ണ നേട്ടം കൈവരിച്ച് ഇന്ത്യ. മൂന്നു സ്വർണ മെഡലുകളാണ് ഗെയിംസിന്‍റെ 13–ാം ദിനം ബോക്സിങ്ങിൽ ഇന്ത്യ നേടിയത്. വനിതാ ബോക്സിങ്ങിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലവ്‌ലിന ബോർഗോഹെയ്നും (75 കിലോഗ്രാം) പർവീൺ ഹൂഡയും (65 കിലോഗ്രാം) സ്വർണം മെഡൽ നേടി. പുരുഷന്മാരുടെ 80 കി.ഗ്രാമിൽ അങ്കുഷ് പംഗലും സ്വർണ്ണമണിഞ്ഞു. കൂടാതെ ഗുസ്തിയിലും ഇന്ത്യ സ്വർണം നേടി. ഗുസ്തി 65 കി.ഗ്രാം ഫ്രീസ്റ്റൈലിൽ സുജീത് കൽക്കലിനാണ് സ്വർണം നേടിയത്.
നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 76 ആണ്. 16 സ്വർണമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. 25 വെള്ളിയും 35 വെങ്കലവും സ്വന്തമാക്കി. 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാനാണ് നാലാമത്. ജപ്പാൻ രണ്ടാമതും ചൈന ഒന്നാമതും തുടരുകയാണ്. ജപ്പാന് 71 സ്വർണമാണെങ്കിൽ ചൈന 162 സ്വർണവുമായി ബഹുദൂരം മുന്നിലാണ്. ചൈനയ്ക്ക് നിലവിൽ 316 മെഡലുകളുണ്ട്.







