newsroom@amcainnews.com

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകരയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പുതിയ അതിവേഗ എലിവേറ്റഡ് ഹൈവേ പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ അലൈൻമെന്റിന് കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മന്ത്രി പി.കെ. ബഷീറിനെ ഇക്കാര്യം അറിയിച്ചതിനെത്തുടർന്നാണ് പ്രതീക്ഷകൾ സജീവമായത്. നിലവിൽ ഡിപിആർ തയാറാക്കുന്നതിനുള്ള പ്രാധമിക പഠനങ്ങൾ പുരോഗമിക്കുകയാണ്.

രാമനാട്ടുകര ബൈപാസിൽ തുടങ്ങി വിമാനത്താവളത്തിന് സമീപമുള്ള കൊണ്ടോട്ടി കോളത്തൂർ വരെ 12 കിലോമീറ്റർ ദൂരത്തിലാണ് നാലുവരി എലിവേറ്റഡ് പാത നിർമ്മിക്കുന്നത്. മുൻപ് 2025-ൽ അംഗീകരിച്ചിരുന്ന റോഡ് വികസന പദ്ധതിക്കായി 24 മീറ്റർ വീതിയിൽ 10.20 കിലോമീറ്റർ ദൂരവും 12 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭൂമിയെടുക്കൽ മൂലമുള്ള വലിയ സാമ്പത്തിക ചെലവും സാമൂഹികാഘാതങ്ങളും പൂർണ്ണമായി ഒഴിവാക്കാനാണ് ഇപ്പോൾ എലിവേറ്റഡ് പാത തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദേശീയപാത 66 വഴി വരുന്ന യാത്രക്കാർക്ക് വെറും 15 മിനിറ്റിനുള്ളിൽ രാമനാട്ടുകരയിൽ നിന്ന് വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കും. അലൈൻമെന്റ്, എൻട്രി, എക്സിറ്റ്, ജംഗ്ഷൻ, ഡിസൈൻ വേഗം തുടങ്ങിയ പ്രധാന വിവരങ്ങളെല്ലാം ഡിപിആർ തയ്യാറാക്കുമ്പോൾ മാത്രമേ അന്തിമമായി തീരുമാനിക്കപ്പെടുകയുള്ളൂ. 2025-ൽ തന്നെ കേന്ദ്രാനുമതി ലഭിച്ചിട്ടുള്ള ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ ഏറെ മെച്ചപ്പെടുമെന്ന് കരുതപ്പെടുന്നു.

You might also like

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You