newsroom@amcainnews.com

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം; 20 ലക്ഷം രൂപ പിഴ

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യൻറെ കുടുംബത്തിന് നൽകണമെന്നും കോടതി വിധിയിൽ നിർദേശിച്ചു. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്. ശിക്ഷാവിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. വിധിയിൽ സന്തോഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എൻ. ബാബുക്കുട്ടനും പറഞ്ഞു.

ശിക്ഷയിൽമേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.

പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളേയും പ്രൊസിക്യൂഷൻ ഹാജരാക്കി. 2022 മാർച്ച് ഏഴിനാണ് ജോർജ് കുര്യൻ സഹോദരനെയും അമ്മാവനേയും വെടിവെച്ച് കൊന്നത്. സ്വത്ത് തർക്കത്തെതുടർന്നായിരുന്നു കൊലപാതകം.

You might also like

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം: തലപ്പാവ് വലിച്ചൂരി മർദിച്ചു

Perez Hilton's Health Update: Family Says There is Reason for Hope

പെരെസ് ഹിൽട്ടന്റെ ആരോഗ്യനില: ആശ്വാസത്തിന് വകയുണ്ടെന്ന് കുടുംബം

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

USCIS Can Now Deny Incomplete Immigration Applications Without an RFE

അപൂർണ്ണമായ ഇമിഗ്രേഷൻ അപേക്ഷകൾ ആർ.എഫ്.ഇ (RFE) ഇല്ലാതെ നിരസിക്കാൻ യു.എസ്.സി.ഐ.എസിന് (USCIS) അനുമതി

Top Picks for You
Top Picks for You