newsroom@amcainnews.com

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

മിസ്സിസാഗ : നഗരത്തിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 18 പേർക്ക് പരുക്കേറ്റു. ക്ലാർക്‌സണിലെ ലേക്ക്‌ഷോർ റോഡിന് സമീപമുള്ള 920 ഇൻവർഹൗസ് ഡ്രൈവിലെ ഏഴ് നില കെട്ടിടത്തിൽ പുലർച്ചെ 3:40-ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മൂന്നും നാലും നിലകളിലെ ബാൽക്കണികളിൽ നിന്ന് ഏകദേശം 16 പേരെ രക്ഷപ്പെടുത്തിയതായി മിസ്സിസാഗ ഫയർ ആൻഡ് എമർജൻസി സർവീസസ് പ്ലാറ്റൂൺ ചീഫ് അറിയിച്ചു. ഏണികളും ഏരിയൽ ഫയർ ട്രക്കുകളും ഉപയോഗിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ താമസക്കാരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

ചെറിയ പരുക്കുകളോടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പീൽ റീജനൽ പോലീസ് അറിയിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിനിടെയാണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. തീപിടിത്തത്തിൽ നിന്നുള്ള പുക ശ്വസിച്ചതിനെത്തുടർന്ന് 10 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി പീൽ റീജനൽ പാരാമെഡിക്സ് വക്താവ് റിപ്പോർട്ട് ചെയ്തു. ആകെ 18 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ 6 മണിയോടെ തീ പൂർണ്ണമായും അണച്ചതായും, ചില താമസക്കാരെ കെട്ടിടത്തിലേക്ക് തിരികെ പ്രവേശിക്കാൻ അനുവദിച്ചതായും പോലീസ് അറിയിച്ചു.

You might also like

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You