newsroom@amcainnews.com

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

കാനഡയിലെ മുതിർന്ന പൗരന്മാർക്ക് സാമ്പത്തികമായി ആശ്വാസമേകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുക വർധിപ്പിച്ച് കാനഡ റവന്യൂ ഏജൻസി (CRA). 2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള നാലാം പാദത്തിൽ 1.4 ശതമാനം വർധനയാണ് ഫെഡറൽ ഏജൻസി നടപ്പിലാക്കുന്നത്. ഇതോടെ ഒക്ടോബർ 28-ന് ലഭിക്കുന്ന ഡിപ്പോസിറ്റുകൾ മുതൽ പുതിയ നിരക്കിലുള്ള തുക ലഭ്യമാകും. ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് പെൻഷൻ തുക വർധിപ്പിക്കുന്നത്. വർധിച്ച തുക അടങ്ങുന്ന മൂന്ന് പെയ്‌മെന്റുകൾ ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിൽ യോഗ്യരായ മുതിർന്ന കനേഡിയൻ പൗരന്മാരുടെ അക്കൗണ്ടുകളിൽ എത്തും

പുതിയ നിരക്ക് അനുസരിച്ച് 65 മുതൽ 74 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് പരമാവധി പ്രതിമാസ പെൻഷൻ 751.97 ഡോളറിൽ നിന്ന് ഏകദേശം 762.50 ഡോളറായി ഉയരും. 75 വയസ്സും അതിനു മുകളിലുള്ളവർക്കും 2022 മുതൽ ലഭിച്ചുവരുന്ന 10% അധിക ആനുകൂല്യം തുടരുന്നതിനാൽ അവരുടെ പ്രതിമാസ പെൻഷൻ 827.17 ഡോളറിൽ നിന്ന് ഏകദേശം 838.75 ഡോളറായി വർധിക്കും. കുറഞ്ഞ വരുമാനക്കാരായ പെൻഷൻകാർക്ക് ലഭിക്കുന്ന ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെൻ്റിലും (GIS) 1.4% വർധന ഉണ്ടാകും. ഇതോടെ ഒറ്റയ്ക്ക് താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് OAS, GIS എന്നിവ ചേർത്ത് പ്രതിമാസം ഏകദേശം 1,901 ഡോളർ വരെ ലഭിക്കും.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You