ഓഗസ്റ്റിൽ കാനഡയിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി മാറ്റമില്ലാതെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഇന്ന് രാവിലെ ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിടും. ജൂലൈയിലെ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ‘എൽഎസ്ഇജി (LSEG) ഡാറ്റ & അനലിറ്റിക്സ്’ സൂചിപ്പിക്കുന്നത്. ബാങ്ക് ഓഫ് കാനഡ തങ്ങളുടെ പലിശനിരക്ക് 2.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്തിയതിന് പിന്നാലെയാണ് ഓഗസ്റ്റ് മാസത്തെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നത്.
അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഊർജ്ജ വിലയിൽ ഏകദേശം 23 ശതമാനത്തോളം വർധനയുണ്ടായതാണ് കാനഡയിലെ പണപ്പെരുപ്പ സമ്മർദ്ദത്തിന് പ്രധാന കാരണമെന്ന് ആർബിസി (RBC) സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ, വേനൽക്കാലത്തിന്‍റെ തുടക്കത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.







