newsroom@amcainnews.com

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

ഹ്യൂസ്റ്റൺ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ ‘കൊയ്ത്തുത്സവം 2026’ ഒക്ടോബര്‍ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഒമ്പത് വരെ ഇമ്മാനുവല്‍ സെന്‍ററില്‍ നടക്കും. വമ്പന്‍ സമ്മാനങ്ങളുമായാണ് ഇത്തവണ കൊയ്ത്തുല്‍സവം അരങ്ങിലെത്തുന്നത്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി നല്‍കുന്നത് ഏറ്റവും പുതിയ ‘ടൊയോട്ട കൊറോള ക്രോസ്’ സ്വന്തമാക്കാം. കൂടാതെ കൂടാതെ സമ്മാന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവര്‍ക്ക് ആവേശം പകരുന്ന നിരവധി സമ്മാനങ്ങളും, അവസരങ്ങളും ഉണ്ടായിരിക്കും.

വിശ്വാസത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തി നടക്കുന്ന ഈ ആഘോഷത്തില്‍ ഗാനമേള, സ്‌കിറ്റ്, പാട്ട്, ഡാന്‍സ്, കലാ-കായിക മത്സരങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ കപ്പ, മീന്‍കറി, പൊറോട്ട, ഇറച്ചിക്കറി, ദോശ,ചമ്മന്തി,മസാല ദോശ തുടങ്ങി ചക്കപ്പുഴുക്കും ‘നാടന്‍ തട്ടുകട’യില്‍ ഒരുക്കുന്നുണ്ട്.

ആഘോഷത്തിന് കൂടുതല്‍ ആവേശം പകരുന്ന തരത്തില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ലേലവും മറ്റു പരിപാടികള്‍ക്കൊപ്പം അരങ്ങേറും. ലേലത്തിനായി എത്തിയിട്ടുള്ള കാഞ്ചീപുരം, ബനാറസ്,പട്ടുസാരികള്‍, വിവിധതരം ഫാഷന്‍ ഡിസൈനിങ്ങിലുള്ള ഷര്‍ട്ടും മുണ്ടും, സൂപ്പര്‍ അച്ചാറുകള്‍, ചേന, കപ്പ, പയര്‍, പാവയ്ക്ക, കോവയ്ക്ക തുടങ്ങി സ്വന്തം കൃഷിയിടങ്ങളിലെ കായ് ഫലങ്ങൾ എല്ലാം കൊയ്ത്തുത്സവത്തില്‍ പ്രതീ ക്ഷിക്കാം. വിവിധ പ്രായ വിഭാഗങ്ങളിലുള്ളവര്‍ക്കും കായിക വിനോദ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുവാന്‍ അവസരമുണ്ട്.

ഇമ്മാനുവല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ഏറ്റവും ആകര്‍ഷകവും പുതുമയാര്‍ന്നതുമായ ‘ഹല്ലേലൂയാ നൈറ്റ്’ എന്ന വിനോദ പരിപാടിയോടു കൂടി കൊയ്ത്തുത്സവം സമാപിക്കും. ജാതിമത ഭേദമെന്യേ പ്രത്യേകിച്ച് ഇമ്മാനുവേല്‍ കുടുംബത്തിലെ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും,നിറഞ്ഞ മനസ്സോടും കൂടി സഹകരിച്ച് ‘ഇമ്മാനുവല്‍ കൊയ്ത്തുല്‍സവം’ വന്‍വിജയം ആക്കി തീര്‍ക്കണമെന്ന് ഇടവക വികാരി റവ. ഡോ. ജോസഫ് ജോണ്‍, അസോസിയേറ്റ് വികാര്‍ റവ. ജോണ്‍ വില്‍സണ്‍, ഭാരവാഹികളായ ജോണ്‍ കെ ഫിലിപ്പ്, ജോജി ജോണ്‍, ചെറിയാന്‍ മാത്യു, രാജേഷ് മാത്യു, ജിം തോമസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.

You might also like
Brutal Abuse of Newborn Infant: Father Arrested

കളിപ്പാട്ടമല്ല കുഞ്ഞ്; കൈകാലുകൾ തല്ലിയൊടിച്ചു, ക്രൂരതയ്ക്ക് പിന്നിൽ പിതാവ്

H1B and H4 Visa Rules in the US and New Challenges Faced by Indian Professionals

സ്വപ്നങ്ങൾക്ക് തടയിട്ട് യു.എസ് വിസ നിയന്ത്രണങ്ങൾ: എച്ച്1ബി, എച്ച്4 നിയമമാറ്റങ്ങളിൽ ആശങ്കയോടെ ഇന്ത്യൻ പ്രൊഫഷണലുകൾ

ആംബുലൻസ് എത്താൻ വൈകി; എഡ്മിന്‍റനിൽ ഡോക്ടറുടെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു

New Hampshire primary kicks off battle for one of nation's key open Senate seats

ന്യൂഹാംപ്ഷെയർ സെനറ്റ് തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ കനത്ത മത്സരം; പുരോഗമന വാദിയായ സ്ഥാനാർത്ഥിയുടെ മുന്നേറ്റം ക്രിസ് പപ്പാസിന് വെല്ലുവിളിയാകുന്നു.

Major Contribution by Indian-Origin Couple: New AI College to Come Up at the University of North Texas

ഇന്ത്യൻ വംശജരായ ദമ്പതികളുടെ വൻ സംഭാവന: നോർത്ത് ടെക്സസ് സർവകലാശാലയിൽ പുതിയ എഐ കോളേജ് വരുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

Top Picks for You
Top Picks for You