കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ വയർലെസ് ഉപയോക്താക്കളുടെ പ്രതിമാസ പ്ലാൻ നിരക്കുകൾ വീണ്ടും വർധിപ്പിച്ചു. ഒക്ടോബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ പ്ലാനുകൾക്ക് പ്രതിമാസം 6 ഡോളർ വീതം വർധനയാണ് ഉണ്ടാകുക. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ മൊബൈൽ ബില്ലും മാർച്ചിൽ ഇന്റർനെറ്റ് ബില്ലും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധന ബെൽ കാനഡ നടപ്പിലാക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് ഉപയോക്താക്കൾക്ക് പ്രതിമാസ ബില്ലുകളിലൂടെയും മൈബെൽ ആപ്പ് വഴിയും അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ നിരക്ക് വർധനയോടെ രണ്ട് ലൈനുകളുള്ള ഒരു കുടുംബത്തിന് ഒരു വർഷം നികുതിക്ക് പുറമെ 144 ഡോളറും നാല് ലൈനുകളുള്ള കുടുംബങ്ങൾക്ക് 288 ഡോളറും അധികമായി ചെലവാകും. ഇതോടൊപ്പം മാനിറ്റോബയിലെ ബെൽ എം.ടി.എസ് സേവനങ്ങളായ ഫൈബർ ഇന്റർനെറ്റ്, ടിവി, ഫോൺ ലൈനുകൾ എന്നിവയ്ക്കും ഒക്ടോബർ ഒന്നു മുതൽ ചാർജ്ജ് കൂടും.







