newsroom@amcainnews.com

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12-ന്

കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ ‘തൃശൂർ ഗഡീസ് ഇൻ കാനഡ’യുടെ രണ്ടാമത് സംഗമം ‘ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്‍റർ കമ്മ്യൂണിറ്റി പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പരിപാടികളിൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറു കണക്കിന് തൃശൂർ സ്വദേശികളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ തൃശൂരിന്‍റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്.

ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ പരിപാടികൾ, സമൃദ്ധമായ ഭക്ഷണം എന്നിവ പിക്നിക്കിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വാട്ടർലൂവിലെ ഗ്രാൻഡ് മലബാർ റെസ്റ്റോറൻ്റ് ആണ് മുഖ്യ സ്പോൺസർ. തൃശൂരിന്‍റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കൂട്ടായ്മയുടെ മനസ്സും കാനഡയിലും നിലനിർത്തുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നതിനൊപ്പം, സഹജീവികൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ കൈത്താങ്ങാകുക എന്നതും തൃശൂർ ഗഡീസ് ഇൻ കാനഡയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൗണ്ടർമാരായ രാധിക, നഹ്‌ല, സോണി, ഷിറാസ്, സാബിർ, ഹാഫിസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ സെപ്റ്റംബർ 10 വ്യാഴാഴ്ച അവസാനിക്കും.

You might also like
Canada’s federal deficit shrinks to C$370 million from C$6.3 billion

കാനഡയുടെ ഫെഡറൽ സാമ്പത്തിക കമ്മി $6.3 ബില്യണിൽ നിന്ന് $370 മില്ലിയണായി കുറഞ്ഞു

Canada hikes funds needed by study permit applicants

കാനഡ സ്റ്റഡി പെർമിറ്റ് അപേക്ഷകർ കാണിക്കേണ്ട തുക വർദ്ധിപ്പിച്ചു

A Resilient Economy Supporting Improved Fiscal Outcomes

ശക്തമായ സാമ്പത്തിക വളർച്ചയും മെച്ചപ്പെട്ട ധനകാര്യ ഫലങ്ങളും

AI Robot to Preserve Palm-Leaf Manuscripts: Malayali Girls to Represent India at the World Robot Olympiad

താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ എഐ റോബോട്ട്: വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

Times Square Stabbing: Bank of America Vice President Killed On Returning After Maternity Leave

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്ത്: പ്രസവാവധി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി കൊല്ലപ്പെട്ടു

ഫ്യൂവൽ ടാക്സ് ഇളവ് അവസാനിക്കുന്നു; കാനഡയിൽ ഇന്ധനവില വർധനയ്ക്ക് സാധ്യത

Top Picks for You
Top Picks for You