newsroom@amcainnews.com

ബഹാമസ് തീരത്ത് ചെറുവിമാനം തകര്‍ന്നുവീണു: നാല് പേരെ കാണാതായി

ബഹാമസ് തീരത്ത് ചെറുവിമാനം തകര്‍ന്നുവീണ് അമേരിക്കന്‍ കുടുംബത്തിലെ നാല് പേരെ കാണാതായി. രണ്ട് മുത്തശ്ശിമാരും രണ്ട് കൊച്ചുമക്കളുമാണ് വിമാനത്തിലുണ്ടായിരുന്നതായി കുടുംബം അറിയിച്ചു. മരിയോ ലാമര്‍ സീനിയര്‍ (80), ലിലി ലാമര്‍ (79), സോഫി സോസ (28), ക്രിസ്റ്റ്യന്‍ സോസ (22) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. യുഎസ് കോസ്റ്റ് ഗാര്‍ഡും ബഹാമസ് അധികൃതരും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.

ബഹാമസിലെ ആന്‍ഡ്രോസ് ദ്വീപില്‍ നിന്ന് ഏകദേശം 15 മൈല്‍ അകലെയാണ് വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ റോയല്‍ ബഹാമിയന്‍ ഡിഫന്‍സ് ഫോഴ്‌സ് സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചിലില്‍ പങ്കാളിയായത്. നോര്‍ത്ത് ആന്‍ഡ്രോസിലെ റെഡ് ബേയ്‌സിന് സമീപം വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയിക്കുന്നതായി ബഹാമസ് പൊലീസ് അറിയിച്ചു.

രാവിലെ 11.12ഓടെ ഗ്രേറ്റ് ഹാര്‍ബര്‍ കെയില്‍ നിന്ന് പുറപ്പെട്ട N212ML എന്ന PA-34 പൈപ്പര്‍ അഞ്ച് സീറ്റര്‍ വിമാനമാണ് കാണാതായത്. ആന്‍ഡ്രോസ് ദ്വീപിന് ഏകദേശം 13 മൈല്‍ പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വൈകിയതായും ബഹാമസ് പൊലീസ് വ്യക്തമാക്കി.

You might also like

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12-ന്

Carney's Liberals win 3 special elections to keep majority as Canada confronts Trump threats

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഭൂരിപക്ഷം നിലനിർത്തി കാർണിയുടെ ലിബറലുകൾ; ഉപതിരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം

എഡ്മിന്‍റനിൽ വാഹനങ്ങളിൽ നിന്നുള്ള മോഷണം വർധിക്കുന്നു: മുന്നറിയിപ്പ് നൽകി പോലീസ്

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി: ഫസ്റ്റ്എയ്ഡ് കമ്മിറ്റി സജ്ജം

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You