newsroom@amcainnews.com

ഭക്തിയും ആഘോഷവും നിറച്ച ധർമ്മയുടെ ജന്മാഷ്ടമി

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ‘ധർമ്മ’ (ദുർഹം ഹിന്ദു മലയാളി അസോസിയേഷൻ) സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷങ്ങൾ അവിസ്മരണീയമായി. ഓഗസ്റ്റ് ഒൻപതിന് മുതിർന്നവരും കുട്ടികളും ഒത്തുചേർന്ന വർണ്ണാഭമായ ശോഭായാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുത്തുക്കുടകളും താലപ്പൊലിയും നാദബ്രഹ്മമൊരുക്കിയ ചെണ്ടമേളവും അകമ്പടിയേകിയപ്പോൾ, തെരുവോരങ്ങൾ ഗോകുലമായി മാറി. നൂറുകണക്കിന് കുട്ടി കൃഷ്ണന്മാരും രാധമാരും പുരാണകഥാപാത്രങ്ങളും അണിനിരന്ന ശോഭായാത്ര കാണികളുടെ മനം കവർന്നു.

ആഘോഷങ്ങൾക്ക് ഉണർവേകാൻ പരമ്പരാഗത ഉറിയടിയും സൈക്കിൾ റേസും ലെമൺ റേസും വടംവലിയും സംഘടിപ്പിച്ചിരുന്നു. കായിക മത്സരങ്ങൾക്കൊപ്പം കൊതിപ്പിക്കുന്ന ഭക്ഷണശാലകളും ജനശ്രദ്ധ നേടി. കുട്ടികൾക്കായി പോപ്‌കോൺ, കോട്ടൺ കാൻഡി, വൈവിധ്യമാർന്ന ജ്യൂസുകൾ എന്നിവ ഒരുക്കിയിരുന്നു. കൂടാതെ, തണുത്ത നാരങ്ങാവെള്ളം, സംഭാരം, നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള പാനിപൂരി, ചാറ്റുകൾ എന്നിവയും ഉച്ചയോടെ ലൈവ് ദോശയും സ്വാദിഷ്ടമായ വെജിറ്റബിൾ ബിരിയാണിയും വിതരണം ചെയ്തു.

You might also like
Carney's Liberals win 3 special elections to keep majority as Canada confronts Trump threats

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഭൂരിപക്ഷം നിലനിർത്തി കാർണിയുടെ ലിബറലുകൾ; ഉപതിരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം

From ₹500 to a ₹2.5 Crore Empire: The Success Story of Lalita Vaire Through Kokum Sarbat

500 രൂപയിൽ നിന്ന് 2.5 കോടിയുടെ സാമ്രാജ്യത്തിലേക്ക്: കൊക്കം സർബത്തിലൂടെ ലളിത വൈരെയുടെ വിജയഗാഥ

1.5 degree Celsius breach inevitable now, says new UNEP report

1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടക്കുന്നത് ഇനി ഒഴിവാക്കാനാകില്ലെന്ന് യു.എൻ.ഇ.പി റിപ്പോർട്ട്

ഒക്ടോബർ റഫറണ്ടം: തപാൽ ബാലറ്റ് വിതരണം ആരംഭിച്ച് ഇലക്ഷൻസ് ആൽബർട്ട

Financial Planning for NRIs: Essential Things to Know

പ്രവാസികൾക്കായുള്ള സാമ്പത്തിക പ്ലാനിങ്: അറിയേണ്ട പ്രധാന കാര്യങ്ങൾ

ലാത്വിയയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു

Top Picks for You
Top Picks for You