newsroom@amcainnews.com

വെർജീനിയ പ്രൈമറി സ്‌കൂളിൽ വെടിവെപ്പ്: ജീവനക്കാരന് പരുക്ക്, അക്രമി മരിച്ച നിലയില്‍

വെർജീനിയയിലെ പ്രൈമറി സ്‌കൂളില്‍ തോക്കുധാരിയുടെ ആക്രമണം. സ്‌കൂളിലേക്ക് അതിക്രമിച്ച് കയറിയ അക്രമിയുടെ വെടിയേറ്റ് സ്കൂൾ ജീവനക്കാരന് പരുക്കേറ്റു. തുടര്‍ന്ന് അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ലറ്റ്‌സ്വില്ലില്‍ നിന്ന് 30 മൈല്‍ അകലെയുള്ള വെയ്ന്‍സ്ബോറോയിലെ വെസ്റ്റ്വുഡ് ഹില്‍സ് എലിമെന്‍ററി സ്‌കൂളിലാണ് സംഭവം.

19 വയസ്സുള്ള ആന്തണി ഇഗ്‌നേഷ്യാഡിസ് ഇസബെല്ലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒന്‍പതോടെ സ്‌കൂള്‍ പരിസരത്ത് സംശയാസ്പദമായ ഒരാളെ കണ്ടതായി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ലൈബ്രറിയിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ലൈബ്രറിയില്‍ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ജീവനക്കാരന് അക്രമിയുടെ വെടിയേറ്റ് നിസാര പരുക്കേറ്റു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like
What are ‘hanging glaciers’ and why are they a major risk for India?

എന്താണ് ‘ഹാങ്ങിംഗ് ഗ്ലേസിയറുകൾ’ (Hanging Glaciers)? ഇന്ത്യക്ക് ഇവ വലിയ ഭീഷണിയാകുന്നത് എന്തുകൊണ്ട്?

Dramatic video shows knife-wielding woman who stabbed two charge at NYC cops after making chilling threat

ഭയപ്പെടുത്തുന്ന ഭീഷണിയും പോലീസിന് നേരെയുള്ള ആക്രമണവും: ടൈംസ് സ്ക്വയറിൽ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്

India's TVS Motor names insider Peyman Kargar as next CEO

ടിവിഎസ് മോട്ടോർ പുതിയ സിഇഒയായി അന്താരാഷ്ട്ര ബിസിനസ് മേധാവി പെയ്മാൻ കർഗറിനെ നിയമിച്ചു

ജന്മാവകാശ പൗരത്വം: ട്രംപിന്‍റെ പുതിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറൽ കോടതി

Coastal Police Boats Grounded; Neglect in Maintenance Leads to Loss of Lives

തീരദേശ പോലീസിന്റെ ബോട്ടുകൾ കട്ടപ്പുറത്ത്; അറ്റകുറ്റപ്പണികളിലെ വീഴ്ച കാരണം ജീവനുകൾ പൊലിയുന്നു

Laksmi Yojana: Delhi Govt Announces ₹2,500 Monthly Financial Assistance for Women; Strict Conditions and Spending Restrictions Imposed

ലക്ഷ്മി യോജന: സ്ത്രീകൾക്ക് പ്രതിമാസം ₹2,500 സാമ്പത്തിക സഹായവുമായി ഡൽഹി സർക്കാർ; കടുത്ത നിബന്ധനകളും ചെലവാക്കൽ നിയന്ത്രണങ്ങളും

Top Picks for You
Top Picks for You